അടൂര്‍ പ്രകാശ് കുരുങ്ങുമോ? ജയരാജനെ തളച്ച മട്ടില്‍ അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ തളയ്ക്കാന്‍ നീക്കമെന്ന് സൂചന; കോണ്‍ഗ്രസുകാര്‍ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ നടത്തി അവിചാരിതമായി വീണു കിട്ടിയ ആയുധം പരമാവധി ഉപയോഗിക്കാന്‍ സി പി എം ശ്രമം

വെഞ്ഞാറമൂട് രാഷ്ട്രീയ കൊലപാതകത്തില്‍ ആറ്റിങ്ങല്‍ എം.പി. അടൂര്‍ പ്രകാശ് കുരുങ്ങുമോ? അന്വേഷണം മുന്നോട്ടു നീങ്ങുന്നത് പ്രകാശിലേക്കുള്ള കുരുക്കുമായാണ്. കണ്ണൂരില്‍ പി. ജയരാജനെ സി പി എം തളച്ചത് ഇതേ കുതന്ത്രം ഉപയോഗിച്ചാണ്. ജയരാജനെ തളച്ച മട്ടില്‍ അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ തളയ്ക്കാനാണ് നീക്കം.
ആറ്റിങ്ങല്‍ എക്കാലവും സി പി എമ്മിന്റെ സേഫ് സോണായിരുന്നു. എ. സമ്പത്ത് എംപി. എത്രയോ തവണ ജയിച്ച മണ്ഡലം.അവിടെയാണ് ത്രിവര്‍ണ്ണ പതാകയേന്തി പ്രകാശ് എത്തിയത്. ഇതെങ്ങനെ സി പി എം സഹിക്കും. അന്നു മുതല്‍ പ്രകാശിനെ സി പി എം നോട്ടമിട്ടതാണ്.
അതേസമയം രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പൊലീസ് കണ്ടെത്തിയ സാക്ഷി പൊലീസിനെ വെട്ടിലാക്കി. ആക്രമണത്തില്‍ സാക്ഷി തിരിച്ചറിഞ്ഞ അന്‍സര്‍ സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ഇക്കാര്യം സ്ഥിഷീകരിക്കുന്ന സി സി റ്റി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. എന്നാല്‍ മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസുകാരെ രക്ഷിക്കാന്‍ സി പി എം അനുവദിക്കില്ല.
കോണ്‍ഗ്രസുകാര്‍ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ നടത്തി അവിചാരിതമായി വീണു കിട്ടിയ ആയുധം പരമാവധി ഉപയോഗിക്കാനാണ് സി പി എം ശ്രമിക്കുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോള്‍ രാഷ്ട്രീയകൊലപാതകത്തിന്റെ പേരില്‍ നേട്ടം കൊയ്യാന്‍ കഴിയുമെന്ന് സി പി എം തീര്‍ച്ചയായും വിശ്വസിക്കുന്നു. യാതൊരു പിഴവുമില്ലാതെ അന്വേഷണം നടത്തി പരമാവധി അറസ്റ്റും ശിക്ഷയും നടപ്പിലാക്കാനാണ് പദ്ധതി.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലായിരിക്കും അന്വേഷണം പുരോഗമിക്കുക. മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം മന്ത്രിക്ക് നല്‍കി കഴിഞ്ഞു.
കൊലക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം ആണെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. അത് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി തയ്യാറാക്കിയതാണെന്ന സംശയം തീര്‍ന്നിട്ടില്ല. കേസിന്റെ എഫ് ഐ ആര്‍ തയ്യാറാക്കുന്നതിന് മുമ്പ് തന്നെ കൃത്യത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് സിപിഎം ആരോപിച്ചിരുന്നു. പാര്‍ലെമെന്റംഗം അടൂര്‍ പ്രകാശിന് എതിരെയും സി പി എം ആരോപണം ഉന്നയിച്ചു. പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് അടൂര്‍ പ്രകാശിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച് അടൂര്‍ പ്രകാശ് പ്രതികരിച്ചതേയില്ല. അതും സംശയത്തിന്റെ ആക്കം കൂട്ടി.
പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധവുമായി എത്തി മുഹമ്മദ് ഹക്ക്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ആറംഗ സംഘത്തിലെ മറ്റ് നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അന്‍സറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഫോട്ടോയിലൂടെ അന്‍സറിനെ ഷഹീന്‍ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത സജീവും സനലും ഇത് നിഷേധിക്കുകയാണ്. അന്‍സര്‍ ഒപ്പമുണ്ടായിരുന്നില്ലെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. ഇതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. അതേസമയം പിടിയിലായ സനലിന്റെ സഹോദരനും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ ഉണ്ണി അക്രമി സംഘത്തിലുണ്ടായിരുന്നതായി പ്രതികള്‍ മൊഴി നല്‍കി.
ആറംഗ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ബന്ധുക്കളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ പിടിയിലായ സജീവിനെയും സനലിനെയും ഇന്ന് കോടതിയല്‍ ഹാജരാക്കും. അതേസമയം ഇന്നലെ നടന്ന സിപിഎം പ്രകടനങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധം ശക്തമായി. വെമ്പായം ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പ്രശ്‌നബാധിത മേഖലകളില്‍ പൊലീസ് വിന്യാസം തുടരുന്നു.
എന്നാല്‍ ആക്രമണം നടത്തിയത് മത തീവ്രവാദ സംഘടനാംഗങ്ങളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൊന്നവരും മരിച്ചവരും മോശക്കാര്‍ അല്ലെന്ന് തന്നെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. നിരന്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പശ്ചാത്തലമുള്ളവരാണ് ഇവരെന്നാണ് കണ്ടെത്തല്‍.
https://www.facebook.com/Malayalivartha
























