ജോലിക്കിടെ ഷോക്കേറ്റു മരിച്ച അതിഥിത്തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മ

അസം ബോകൈ ജില്ലയിലെ ചക്കള സ്വദേശി പരേതരായ മുസാഫിര്‍ അലിയുടെയും, സൊറബാനുവിന്റെയും മകനായ റഫീഖുല്‍ ഇസ്‌ലാം (21) ജോലിക്കിടെ സര്‍വീസ് വയറില്‍ നിന്ന് ഷോക്കേറ്റു 26-ാം തീയതി നാറാത്ത് വച്ച് മരണമടഞ്ഞു. മൂന്നു സഹോദരിമാരും, ഒരു സഹോദരനും ഉണ്ട്. വിവരം ബന്ധുക്കളെ അറിയിച്ച് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇവിടെ തന്നെ സംസ്‌കരിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച് റഫീഖുല്‍ ഇസ്‌ലാ (21)മിന്റെ മൃതദേഹം നാറാത്ത് അല്‍ ഫലാഹ് റിലീഫ് സെല്‍, നാറാത്തൊരുമ യുഎഇ കമ്മിറ്റി എന്നിവയുടെ സഹായത്തോടെ സ്വദേശത്തേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 27-ാം തീയതി വൈകിട്ട് 3-മണിക്ക് മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് ജില്ലാ ആശുപത്രിയില്‍ നിന്ന് അസമിലേക്ക് പുറപ്പെട്ടു. സുഹൃത്തുക്കളായ മൂന്നു പേരും ഒപ്പമുണ്ടായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നത് 1.25,000 രൂപ ചെലവഴിച്ചാണ്. തുകയുടെ മുക്കാല്‍ ഭാഗവും നല്‍കിയത് നാറാത്തൊരുമ യുഎഇ കൂട്ടായ്മയാണ്. കുടുംബത്തിന് അന്‍പതിനായിരം രൂപ അല്‍ഫലാഹ് റിലീഫ് സെല്‍ നല്‍കി.
സെല്‍ പ്രസിഡന്റ് പി.പി.അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ജാബിര്‍ നൗഷാദ്, ഭാരവാഹികളായ പി.പി.സമദ്, പി.പി.ഖാദര്‍, കെ.എന്‍.സത്താര്‍, സി.കെ.ഷംനാദ്, പി.ടി.ജലാല്‍, എം.പി.ഷംസു, പി.വി.ഹമീദ്, പി.കെ.റഫീഖ്, വി.പി.ഷെമീം, കെ.എന്‍.ഇര്‍ഷാദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha

























