ഭർത്താവിന്റെ ശരീരം മുന്നിൽ വന്നപ്പോൾ താങ്ങാനാകാതെ ആ പെൺകുട്ടി; ഒന്നുമറിയാതെ വയറ്റിനുള്ളിൽ ഒരു ജീവൻ തുടിക്കുന്നുണ്ടായിരുന്നു, ഹഖിന്റെ ഭാര്യ നാലു മാസം ഗർഭിണി, ആ കാഴ്ച താങ്ങാവുന്നതിലും അപ്പുറം!

നടുറോഡിൽ കൊത്തി നുറുക്കപ്പെട്ട രണ്ടു യുവാക്കളിൽ ഒരാൾ ഹഖിന്റെ ഭാര്യ ഗർഭിണിയാണ്. ഭർത്താവിന്റെ ശരീരം മുന്നിൽ വന്നപ്പോൾ താങ്ങാനായില്ല ആ പെൺകുട്ടിക്ക്..... വീട്ടുകാർക്കും ചുറ്റിയുമുള്ളവർക്കും ആ കാഴ്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒന്നുമറിയാതെ വയറ്റിനുള്ളിൽ ഒരു ജീവൻ തുടിക്കുന്നുണ്ടായിരുന്നു . വെഞ്ഞാറമൂട്ടിൽ വെട്ടിക്കൊലപ്പെടുത്തിയ രണ്ടുപേരും രണ്ട് കുടുംബങ്ങളുടെ അത്താണികളായിരുന്നു . പലവിധ തൊഴിലുകള്‍ ചെയ്താണ് രണ്ടു ചെറുപ്പക്കാരും കുടുംബം പോറ്റിയിരുന്നത്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ഹഖിന്റെ ഭാര്യ നാല് മാസം ഗർഭിണിയാണെന്നും അന്ത്യചുംബന കാഴ്ച താങ്ങാനാകില്ലായിരുന്നു.
മിഥിലാജിനു നേരത്തെ കുപ്പിവെള്ളം വിവിധ കടകളിലെത്തിക്കുന്ന തൊഴിലായിരുന്നു. കോവിഡ് സീസണായപ്പോൾ പച്ചക്കറി കച്ചവടത്തിലേക്ക് മാറി. അഞ്ചും ഏഴും വയസായ രണ്ട് മക്കളും ഭാര്യയും വാപ്പയും ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതായത്.
ഹക്കിം മുഹമ്മദ് നേരത്തെ വെമ്പായത്ത് കട നടത്തിയിരുന്നു. ഇപ്പോൾ മത്സ്യം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. ഒന്നര വയസുള്ള കുട്ടിയുണ്ട്. മാത്രമല്ല ഭാര്യ നാലു മാസം ഗർഭിണിയുമാണ്. എല്ലാ കൊലപാതകങ്ങളിലേതും പോലെ മരിച്ചു വീഴുന്നത് കുടുംബത്തിനെ ചുമലിലേറ്റുന്നവരെന്നു നിത്യ കഥ ഇവിടെയും പ്രവർത്തികമായിരിക്കുന്നു.
അതെസമയം ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കോൺഗ്രസ് പ്രവർത്തകരെന്ന് പോലീസിന്റെ എഫ്ഐആർ. ഹഖ് മുഹമ്മദ് മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ഞായറാഴ്ച സംഭവ സ്ഥലത്തെത്തിയത്. മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അൻസാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ
സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികൾ ആക്രമിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മിഥുലാജ് സംഭവ സ്ഥലത്തും ഹഖ് ആശുപത്രിയിലും മരിച്ചു.ഒരു വാളും കത്തിയും സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് അക്രമികൾ കടന്നുകളഞ്ഞത്. മുഖ്യപ്രതികളെന്ന് കരുതുന്ന സജീവ്, സനൽ മറ്റ് പ്രതികളായ ഷജിത്ത്, അൻസാർ, സതി എന്നിവരുൾപ്പെടെ എട്ട് പേർ പേീസ് പിടിയിലായിട്ടുണ്ട്.
സജീവിനും സനലിനും സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. ഷജിത്തിനെ ബല പ്രയോഗത്തിലൂടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രാദേശിക ഐഎൻടിയുസി പ്രവർത്തകനായ ഉണ്ണിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ രക്ഷപ്പെടാനും കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഉണ്ണിയ്ക്കും സഹോദരൻ സനലിനും പങ്കുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി തിരുവനന്തപുരം റൂറൽ എസ് പി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























