വീടിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ശരീരമാസകലം വെട്ടേറ്റ നിലയിൽ, കഴുത്തില്‍ കണ്ട ആ തെളിവ് നിർണ്ണായകമായി; കൊല്ലത്ത് തിരുവോണം നാളില്‍ കൊല്ലപ്പെട്ടത് രണ്ടു പേര്‍; ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയത് ആളുമാറിയാണെന്ന് സംശയം

കൊല്ലം ജില്ലയില്‍ തിരുവോണം നാളില്‍ രണ്ട് കൊലപാതകങ്ങള്‍. വാളകത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാളെ കൊല്ലപ്പെട്ടു. നെയ്യാറ്റിന്‍കര സ്വദേശി ഉണ്ണിയാണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു.
വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കയറ് കണ്ടതോടെയാണ് കൊലപാതകമാണെന്ന് സംശയമുണ്ടായത്. ഒപ്പം മദ്യപിച്ചിരുന്നവരില്‍ ഒരാള്‍ അബോധാവസ്ഥയില്‍ സ്ഥലത്ത് കിടന്നിരുന്നു.
ചവറയില്‍ ഗൃഹനാഥനാണ് കൊല്ലപ്പെട്ടത്. തെക്കുംഭാഗത്ത് അരിനല്ലൂര്‍ വിളയില്‍ തെക്കേതില്‍ രാമചന്ദ്രന്‍ പിള്ള (60) ആണ് മരിച്ചത്. രാത്രി ഏഴു മണിയോടെ അറുവലക്കുന്നില്‍ വച്ചാണ് രാമചന്ദ്രന്‍പിള്ളയ്ക്ക് വെട്ടേറ്റത്. തേവലക്കര ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു.
ശരീരമാസകലം വെട്ടേറ്റ നിലയിലായിരുന്നു. രക്തംവാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തെ ആളുമാറി വെട്ടിയതാണെന്ന് സംശയമുണ്ട്.
കൊലപാതകിയെമന്ന് സംശയിക്കുന്ന രവീന്ദ്രന്‍ പിള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു. രവീന്ദ്രന്‍ പിള്ളയ്ക്ക് സമീപത്തുള്ള ഒരാളുമായി വൈരാഗ്യമുണ്ടായിരുന്നു. ഇയാളെണന്ന് തെറ്റിദ്ധരിച്ചാണ് രാമചന്ദ്രന്‍ പിള്ളയെ വെട്ടിയത്.
https://www.facebook.com/Malayalivartha

























