വിവാഹ വാഗ്ദാനം നല്കി പണം തട്ടിയെന്ന് ഡെൻമാര്ക്ക് യുവതിയുടെ പരാതി; എന്നാൽ യുവാവുമായുള്ളബന്ധത്തില് ഒരു കുഞ്ഞിന് ജന്മം നല്കി എന്നതുൾപ്പടെ യുവതി പറയുന്നത് കള്ളമെന്ന് മലയാളിയായ യുവാവിന്റെ ബന്ധുക്കള്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വിവാഹ വാഗ്ദാനം നല്കി ഡെന്മാര്ക്ക് യുവതിയില്‍നിന്ന് പണം തട്ടിയെടുത്തു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ എംബസിയും കോണ്‍സുലേറ്റും ഇന്ത്യയോട് നടപടി യെടുക്കാന്‍ നിര്‍ദേശിച്ചു. അതേസമയം യുവതി ഡെന്മാര്ക്കിലെ കോടതിയെ സമീപിച്ചുവെന്ന് പറയുന്നതും ഇതേത്തുടര്‍ന്ന് എംബസിയും കോണ്‍സുലേറ്റും ഇന്ത്യയോട് നടപടി യെടുക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്ന രേഖകളും യുവതി വ്യാജമായി ഉണ്ടാക്കിയെടുത്തതാണെന്നാണ് മലയാളിയായ യുവാവും ബന്ധുക്കളും പറയുന്നത് .. സംഭവത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശാനുസരണം പള്ളുരുത്തി പോലീസ് ആഗസ്റ്റ് 21-ന് കേസെടുത്തിരുന്നു.
സംഭവത്തില്‍ പ്രതികളായ ഇടക്കൊച്ചി സ്വദേശിയായ യുവാവും ബന്ധുക്കളുമാണ് വ്യാജമായി ഉണ്ടാക്കിയെടുത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ യുവതി പരാതി നല്കിയിരിക്കുന്നതായി ആരോപിക്കുന്നത്.
യുവാവുമായുള്ള ബന്ധത്തില്‍ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തുവെന്നും യുവതി പറയുന്നുണ്ടെങ്കിലും യുവാവ് ഈ ബന്ധം നിഷേധിച്ചു.. വ്യാജമായി ഉണ്ടാക്കിയെടുത്ത ഡിഎന്‍എ രേഖകളാണ് യുവതി പരാതിയില്‍ നല്‍കിയിരിക്കുന്നത്. പാസ്പോര്‍ട്ട് നമ്പറും യുവതിയുടെ പ്രായവും തെറ്റായാണ് നല്‍കിയിരിക്കുന്നത്.
ഡെന്മാര്ക്കില് ഭര്‍ത്താവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബവുമൊത്താണ് യുവതി ഇപ്പോള്‍ താമസിക്കുന്നതെന്നും യുവാവിന്റെ ബന്ധുക്കൾ പറയുന്നു. വ്യാജ പരാതിക്കെതിരെ സംസ്ഥാന മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് യുവാവും ബന്ധുക്കളും.
https://www.facebook.com/Malayalivartha

























