അവന്റെ നെഞ്ചില്‍ മാരകായുധം കുത്തിയിറക്കിയിരുന്നു... ഹൃദയത്തില്‍ ഏഴ് ഇഞ്ച് ആഴത്തിലാണ് കുത്തേറ്റത്... ഹഖിന്റെ തല വെട്ടിപ്പൊളിച്ച നിലയിലായിരുന്നു... സ്‌പൈനല്‍ കോഡിനും വെട്ടേറ്റു; അതിക്രൂരമായിട്ടായിരുന്നു അവരുടെ ആക്രമണം... തിരുവോണ ദിവസം കേരളത്തെ ഞെട്ടിച്ച ഇരട്ട കൊലപാതകത്തിൽ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച വനിത പിടിയില്‍...

തിരുവോണ ദിവസം കേരളത്തെ ഞെട്ടിച്ച ഇരട്ട കൊലപാതകത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുകയാണ്. ഇപ്പോഴിതാ സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച വനിത പോലീസ് പിടിയിലായതായി സൂചന. സജീവിനെയും സനലിനെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച വനിതയെ വെള്ളറടയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ട്. മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. അതേസമയം കൊല്ലാന്‍ ഉദേശിച്ച് തന്നെയാണ് പത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മിഥിലാജിനെയും ഹഖിനെയും ആക്രമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് കാരണമെന്നും മിഥിലാജിന്റെ സഹോദരന്‍ നിസാം മാദ്ധ്യമങ്ങളോട് പറഞ്ഞു.
''ഏറെക്കാലമായി ഡി.വൈ.എഫ്.ഐയിലും പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്ന ഇരുവരെയും ഇല്ലാതാക്കിയാല്‍ സി.പി.എമ്മിന്റെ വളര്‍ച്ച തടയാമെന്ന് അവര്‍ വിചാരിച്ചിരിക്കാം. കൊല്ലുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുവരെയും ക്രൂരമായി ആക്രമിച്ചത് '' എന്നും നിസാം പറഞ്ഞു. ''നേരത്തെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ഫൈസലിനെ വെട്ടിപരിക്കേല്‍പ്പിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് ഇരുവരെയും റോഡില്‍ കാത്തിരുന്ന് വെട്ടിവീഴ്‌ത്തിയത്.
ഫൈസലിനെ ആക്രമിക്കാനിടയായ സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാകാം അവര്‍ ഹഖിനെ ലക്ഷ്യമിട്ടെത്തിയത്. ഹഖിനെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മിഥിലാജിനെയും കുത്തിവീഴ്‌ത്തിയത്. അവന്റെ നെഞ്ചില്‍ മാരകായുധം കുത്തിയിറക്കിയിരുന്നു. ഹൃദയത്തില്‍ ഏഴ് ഇഞ്ച് ആഴത്തിലാണ് കുത്തേറ്റത്. ഹഖിന്റെ തല വെട്ടിപ്പൊളിച്ച നിലയിലായിരുന്നു.
സ്‌പൈനല്‍ കോഡിനും വെട്ടേറ്റു. അതിക്രൂരമായിട്ടായിരുന്നു അവരുടെ ആക്രമണം. മിഥിലാജ് ഒരു ഗുണ്ടയോ കൂലിത്തല്ലിന് പോകുന്ന ആളോ അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളുടെ അറിവോടെയല്ലാതെ ഇതൊന്നും നടക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം അറിവുണ്ടായിരിക്കുമെന്നും'' സഹോദരന്‍ ആരോപിച്ചു. തിരുവോണത്തലേന്ന് അര്‍ദ്ധരാത്രിയിലാണ് തിരുവനന്തപുരം തേമ്ബാംമൂട് വച്ച് രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരാണ് നടുറോഡില്‍ കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇനിയും മൂന്ന് പേര്‍ ഒളിവിലാണ്. ഇന്നലെ വൈകീട്ട് ജില്ലയിലെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വെമ്ബായം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. അതേസമയം, പിടിയിലായവര്‍ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ഗുണ്ടകളെ പോറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഭരണത്തിലെ പാളിച്ച മറച്ചുവയ്‌ക്കാന്‍ വാര്‍ത്ത വഴിതിരിച്ചുവിടുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവോണ തലേന്ന് രാത്രി 11.30 നാണ് വെഞ്ഞാറമൂട് തേമ്ബാമൂട്ടില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിന്‍ മുഖം ബ്രാഞ്ച് മെമ്ബര്‍ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























