'മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനൻ. കോടാനുകോടി വിശ്വാസികളുടെ കൺകണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ?....' തോമസ് ഐസക് വിശ്വാസികളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തോമസ് ഐസക് വിശ്വാസികളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. വാമനമൂര്‍ത്തിയെ ചതിയനെന്ന് വിളിച്ച് തോമസ് ഐസക് ആക്ഷേപിച്ചെന്നും കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുകയുണ്ടായി. അനേകായിരം വിഷ്ണുഭക്തന്മാരുടെ വോട്ട് കൊണ്ടാണ് തോമസ് ഐസക് ജയിച്ച് മന്ത്രിയാകുന്നതെന്ന് തോമസ് ഐസക് ഓര്‍ക്കണമെന്നും സുരേന്ദ്രന്‍ വെളിപ്പെടുത്തി.
ഓണാശംസകള്‍ നേര്‍ന്ന് തോമസ് ഐസക് കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റിനെയാണ് സുരേന്ദ്രന്‍ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. തോമസ് ഐസക്കിന്റെ ട്വീറ്റില്‍ മഹാബലിയെ വാമനന്‍ ചതിച്ചെന്ന് പറഞ്ഞിരുന്നു. നേരത്തെ ഓണാശംസകള്‍ക്ക് പകരം വാമനജയന്തി ആശംസകള്‍ നേര്‍ന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മലയാളികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയനാണെന്ന് ഐസക്കിന് പറയാൻ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനൻ. കോടാനുകോടി വിശ്വാസികളുടെ കൺകണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂർത്തിയെ നടുവിൽ പ്രതിഷ്ഠിച്ച് അതിനു മുകളിലാണ് വിശ്വാസികൾ ഓണപ്പൂക്കളമിടുന്നത്. വാമനൻ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓർമ്മിക്കണം.
https://www.facebook.com/Malayalivartha
























