ട്രിപ്പിൾ അടിച്ചതിന് വൈദ്യുതിവകുപ്പ് ജീവനക്കാരനെയും സുഹൃത്തുക്കളെയും പോലീസ് പൊക്കി: അന്ന് വൈകുന്നേരം സ്റ്റേഷനിൽ ട്രിപ്പിൾ പ്രതികാരം: സംഭവം ഇങ്ങനെ

ട്രിപ്പിളടിച്ചത് കൊണ്ട് വൈദ്യുതി വകുപ്പുജീവനക്കാരന്റെ ബൈക്ക് പോലീസ് പിടിച്ചു; പിന്നെ സ്റ്റേഷനിൽ പുലിവാൽ തന്നെ ആയിരുന്നു...
തമിഴ്നാട് വൈദ്യുതിഭവൻ ജീവനക്കാരന്റെ വാഹനം പോലീസ് തടഞ്ഞതിനെ തുടർന്ന് വിരുതുനഗറിലെ പ്രദേശിക പോലീസ് സ്റ്റേഷനിൽ പ്രത്യാഘാതങ്ങൾ ഉണ്ടായത്. വ്യാഴാഴ്ച രാത്രി വൈദ്യുതി മുടങ്ങിയത് രണ്ട് മണിക്കൂർ ആയിരുന്നു. ഇരുചക്രവാഹനം പോലീസ് പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു സംഭവങ്ങളുടെ തുടക്കം .
വ്യാഴാഴ്ച കൂമപ്പട്ടി പോലീസ് വാഹനപരിശോധനയ്ക്കിടെ ട്രിപ്പിളടിച്ചെത്തിയ ബൈക്ക് തടഞ്ഞു നിർത്തുകയും പിടിക്കൂടുകയും ചെയ്തു . യാത്രികർക്ക് ഹെൽമറ്റോ ലൈസൻസോ വാഹനത്തിന് മതിയായ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല.മാത്രമല്ല ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമായിരുന്നു. കൂടാതെ നമ്പർ പ്ലേറ്റ് കൃത്യമായി ഉറപ്പിച്ചിരുന്നുമില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
തുടർന്ന് പോലീസ് ബൈക്ക് പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. രജിസ്ട്രേഷൻ നമ്പർ വ്യാജമായിരുന്നതിനാൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല അത്രേ. ബൈക്ക് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കൂമപ്പട്ടി വൈദ്യുതിഭവൻ ഓഫീസിൽ നിന്ന് അസിസ്റ്റന്റ് എൻജിനീയറുടെ വിളിയെത്തുകയും ചെയ്തു. വാഹനത്തിന്റെ രേഖകളുമായെത്തിയാൽ ബൈക്ക് വിട്ടു നൽകാമെന്ന് പോലീസ് അറിയിക്കുകയും ചെയ്തു.
രാത്രി 8.15 ഓടെ പോലീസ് സ്റ്റേഷനിൽ കറന്റ് പോകുകയായിരുന്നു. ആദ്യം പവർകട്ടാണെന്ന് കരുതിയ പോലീസ് പിന്നീടാണ് 'പകരം വീട്ടലാ'ണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വിരുതനഗർ പോലീസ് സൂപ്രണ്ട് പി പെരുമാളിനെ വിവരമറിയിക്കുകയും ചെയ്തു. എസ്പി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതിനെ തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. വൈദ്യുതിഭവൻ ജീവനക്കാരനെതിരെ പോലീസ് പരാതി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നിയമം ലംഘിക്കുന്നവരെ പിടിക്കൂടിയാൽ പിന്നെ അവരുടെ നടപടി ഇങ്ങനെ ഒക്കെയാണ്.
https://www.facebook.com/Malayalivartha
























