ചൈനേ നീ സൂക്ഷിച്ചോ... ചൈനയുടെ എല്ലാ അത്യാധുനിക സംവിധാനങ്ങളേയും നിഷ്പ്രഭമാക്കി പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ കുതിപ്പ്; ചൈനീസ് സേനയുടെ എല്ലാ നിരീക്ഷണ സംവിധാനങ്ങളെയും തകര്‍ത്ത് ഇന്ത്യ മുന്നേറിയപ്പോള്‍ ചൈനയ്ക്ക് അങ്കലാപ്പ്

അത്ര പെട്ടൊന്നൊന്നും ചൈനയുടെ ക്രൂരത നമുക്ക് മറക്കാനാകില്ല. കൊറോണ വൈറസിന്റെ പിടിയിനിടയില്‍ നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തവരാണ് ചൈന. കഴിഞ്ഞ മൂന്നു മാസത്തോളമായി ഇന്ത്യ, ചൈന സൈനികര്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് നിലയുറപ്പിരിക്കുകയാണ്. പ്രശ്‌നം രൂക്ഷമായതി്‌റ പിന്നാലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. അതേസമയം 40 ചൈനീസ് സൈനികര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്. ലഡാക് സംഘര്‍ഷത്തെ തുടര്‍ന്ന് കൃത്യമായ പ്ലാനാണ് ഇന്ത്യ ആവിഷ്‌ക്കരിച്ചത്. ചൈനയെ പാഠം പഠിപ്പിക്കാനായി ഇന്ത്യ കാത്തിരുന്നു. അതാണിപ്പോള്‍ നടന്നത്.
ചൈനയുടെ എല്ലാ ക്യാമറാ കണ്ണുകളേയും ഇന്ത്യ തവിട് പൊടിയാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ നീക്കങ്ങള്‍ ഓരോ നിമിഷവും ഒപ്പിയെടുക്കാന്‍ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ പര്യവേഷണത്തിനുള്ള ഉപകരണങ്ങള്‍ അങ്ങനെ ചൈനീസ് സേന സ്ഥാപിച്ചിരുന്ന അത്യാധുനിക സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയാണ് പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്ത് ഇന്ത്യന്‍ സൈന്യം നിലയുറപ്പിക്കുന്നത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എത്തുന്നതിനു മുന്‍പ് തികച്ചും തന്ത്രപരമായ നീക്കത്തിലൂടെ ഇന്ത്യന്‍ സേന ഇവിടെ ആധിപത്യം ഉറപ്പിച്ചത്.
വളരെ രഹസ്യമായി സ്ഥിതി ചെയ്യുന്ന ഉയരങ്ങളിലേക്ക് ചൈനീസ് സേനയുടെ എല്ലാ നിരീക്ഷണ സംവിധാനങ്ങളെയും തകര്‍ത്ത് ഇന്ത്യ പിടിമുറുക്കിയിട്ടുണ്ട്.
ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്ന് ചൈനീസ് സൈന്യം എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിരുന്നു. ചൈനയുടേതെന്ന് അവകാശപ്പെടുന്ന മേഖലയില്‍ ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തിയാല്‍ അതിനെ തടയുക ലക്ഷ്യമിട്ടായിരുന്നു അവരുടെ പ്രവര്‍ത്തനം. എന്നാല്‍ ഇന്ത്യന്‍ സൈന്യം പ്രദേശത്ത് നിലയുറപ്പിച്ചതോടെ ചൈനയുടെ സംവിധാനങ്ങളെല്ലാം ഇവിടെനിന്നും നീക്കി.
അതേസമയം, പാംഗോങ് തടാകത്തിന്റെ തെക്കന്‍ പ്രദേശത്തോടു ചേര്‍ന്ന ഈ ഉയര്‍ന്ന പ്രദേശം തങ്ങളുടേതാണെന്നാണ് ചൈനയുടെ ആവകാശവാദം. പാംഗോങ് തടാകത്തോടും സ്പന്‍ഗുര്‍ ഗ്യാപ്പിനോടും ചേര്‍ന്ന ഈ പ്രദേശത്താണ് ചൈനയുടെ അര്‍മേര്‍ഡ് റെജിമെന്റ് സ്ഥിതി ചെയ്യുന്നത്. സ്‌പെഷല്‍ ഓപ്പറേഷന്‍സ് യൂണിറ്റും സിഖ് ലൈറ്റ് ഇന്‍ഫന്ററി ട്രൂപ്പും അടങ്ങുന്ന സൈനിക വിന്യാസത്തിലൂടെ ഏതുവിധേനയും ചൈനയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ ഇന്ത്യ തയാറായിരുന്നു.
ഇവിടെ പട്രോളിങ് നടത്തുന്നതിനിടെ ഒരു ജവാന് മൈന്‍ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ബിഎംപി ഇന്‍ഫന്ററി കോംബാറ്റ് വാഹനങ്ങളും വിവിധ ടാങ്കര്‍ ശ്രേണിയുമടക്കം നിരത്തി വന്‍തോതിലുള്ള സേനവിന്യാസമാണ് ഇന്ത്യ മേഖലയില്‍ നടത്തിയിരിക്കുന്നത്. അടുത്തിടെയാണ് നിയന്ത്രണരേഖയോടു ചേര്‍ന്ന് ഇത്തരത്തിലുള്ള നീക്കം ഇന്ത്യ നടത്തിയത്.
ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 29, 30 അര്‍ധരാത്രിയിലാണ് ഇന്ത്യന്‍ സൈന്യം ഇവിടെ നിലയുറപ്പിച്ചത്. വളരെ നാളുകളായി അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുകയാണ്. ഇതിനാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. ഏത് തരത്തിലുള്ള ചൈനീസ് പ്രകോപനം ചെറുക്കാനും ഇന്ത്യ സജ്ജമാണെന്നും ചൈനീസ് കടന്നുകയറ്റം തടയാന്‍ മേഖലയില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. അപ്രതീക്ഷിതമായുണ്ടായ ഇന്ത്യയുടെ നീക്കത്തില്‍ ഞെട്ടിയിരിക്കുകയാണ് ചൈന.
https://www.facebook.com/Malayalivartha
























