Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

അമ്പരന്ന് ചൈന... ലഡാക്കില്‍ കാട്ടിയ അനീതിയ്‌ക്കെതിരെ ഇന്ത്യ ആഞ്ഞടിക്കാനൊരുങ്ങുന്നു; ചൈനീസ് സേനയുടെ അത്യാധുനിക സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി പാംഗോങ് തടാകത്തില്‍ ഇന്ത്യന്‍ സേന മുന്നേറിയപ്പോള്‍ എല്ലാ പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍; അജിത് ഡോവലിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം

02 SEPTEMBER 2020 08:01 AM IST
മലയാളി വാര്‍ത്ത

ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ തിരിച്ചടി നല്‍കണമെന്ന് രാഷ്ട്രീയ ഭേദമന്യേ ഓരോ ഭാരതീയനും പറഞ്ഞ കാര്യമാണ്. ലഡാക്കില്‍ ഇന്ത്യയോട് ചൈന കാട്ടിയ അനീതി അത്രയ്ക്ക് നീചമായിരുന്നു. നമ്മുടെ 20 സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്. ഇവരുടെ വീരമൃത്യു വെറുതേയാവില്ലെന്ന് അന്നേ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതാണ്. അതിന് പിന്നാലെയാണ് പാംഗോങ് തടാക തീരത്ത് ഇന്ത്യന്‍ സേനയുടെ കുതിപ്പ്.

ഇന്ത്യയുടെ നീക്കങ്ങള്‍ ഓരോ നിമിഷവും ഒപ്പിയെടുക്കാന്‍ ചൈനീസ് സേന സ്ഥാപിച്ചിരുന്ന ക്യാമറകളും പര്യവേഷണത്തിനുള്ള ഉപകരണങ്ങളും അത്യാധുനിക സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയാണ് പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്ത് ഇന്ത്യന്‍ സൈന്യം മുന്നേറിയത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എത്തുന്നതിന് മുന്‍പ് തികച്ചും തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇന്ത്യന്‍ സേന ഇവിടെ ആധിപത്യം ഉറപ്പിച്ചത്.

ഇതിന് പിന്നാലെ സൈന്യത്തിന് കരുത്തേകി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉന്നതതല യോഗവും ചേര്‍ന്ന് സൈന്യത്തിന് എല്ലാ പിന്തുണയും നല്‍കി. ലഡാക്കില്‍ ചൈനയുമായി ഏറെ നീണ്ടു നില്‍ക്കുന്ന സംഘര്‍ഷത്തിന് ഇന്ത്യ സജ്ജമാണെന്നും ഏതു വിധേനയും ചൈനീസ് കടന്നുകയറ്റം തടയാന്‍ മേഖലയില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഒട്ടും വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനമാണ് യോഗത്തില്‍ ഉണ്ടായത്. ശനിയാഴ്ച ചൈനീസ് സൈന്യം പാംഗോങ് തടാകത്തിനു സമീപം നടത്തിയ കടന്നുകയറ്റ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. തടാകത്തിന്റെ തെക്കു ഭാഗത്താണ് ചൈനയുടെ കടന്നുകയറ്റ ശ്രമം ഉണ്ടായത്.

വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും മുതിര്‍ന്ന സൈനിക ഓഫിസര്‍മാരും സ്ഥിതിഗതികള്‍ ഡോവലിനോടു വിശദീകരിച്ചു. വരും മാസങ്ങളില്‍ ചൈനയുടെ ഭാഗത്തുനിന്ന് എന്തൊക്കെ നീക്കങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ് കുമാര്‍, റോ സെക്രട്ടറി സാമന്ത് ഗോയല്‍ എന്നിവര്‍ വിലയിരുത്തി. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യന്‍ മേഖലയിലേക്കു കടന്നുകയറാനുള്ള ചൈനീസ് നീക്കം ഫലപ്രദമായി തടയാന്‍ കഴിഞ്ഞു. എന്നാല്‍ വരും ദിവസങ്ങളിലെ നീക്കങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കും. ചൈനയും ഇതേ സമീപനം സ്വീകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തന്ത്രപ്രധാനമായ പല മേഖലകളിലും ചൈന നിലയുറപ്പിച്ചിട്ടുണ്ട്. ചുഷുല്‍ ടൗണ്‍, പാംഗോങ് സോ, സ്പങ്കര്‍ സോ എന്നിവിടങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന രണ്ട് മലനിരകളില്‍ ചൈനീസ് സൈന്യത്തിനുണ്ട്. ഈ സാഹചര്യത്തില്‍ നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ചൈന നടത്തുന്ന ഏതു നീക്കവും എന്തുവില കൊടുത്തും തടയാനാണ് സൈന്യത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

വളരെ രഹസ്യമായി സ്ഥിതി ചെയ്യുന്ന ചൈനീസ് സേനയുടെ എല്ലാ നിരീക്ഷണ സംവിധാനങ്ങളെയും തകര്‍ത്ത് ഇന്ത്യ പിടിമുറുക്കിയത് ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് യഥാര്‍ഥ നിയന്ത്രണ രേഖയോടു ചേര്‍ന്ന് ചൈനീസ് സൈന്യം എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഇതെല്ലാം നിഷ്പ്രഭമായതോടെ ചൈനീസ് ക്യാമ്പില്‍ പരാജയത്തിന്റെ അങ്കലാപ്പ് ഉയരുന്നുണ്ട്. ഒരു തരത്തിലും വിട്ടുവീഴ്ച വേണ്ടെന്ന ഇന്ത്യയുടെ രാഷ്ട്രീയ തീരുമാനം കൂടിയായപ്പോള്‍ സൈന്യത്തിന് ഇരട്ടി ബലമാണ് കിട്ടിയിരിക്കുന്നത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends