Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

നിയമോപദേശം പോയ പോക്ക്... ദേശിയ തലത്തിലെ സര്‍വ ഏജന്‍സികളും സ്വപ്നയുടേയും കൂട്ടരുടേയും പുറകിലാണ്; അതിന് പിന്നാലെ സംസ്ഥാന ഏജന്‍സിയും അന്വേഷണത്തിനൊരുങ്ങുന്നു; ശിവശങ്കറിനും സ്വപ്‌നയ്ക്കുമെതിരേ വിജിലന്‍സ് അന്വേഷണം വരുന്നു; വിവാദങ്ങള്‍ക്കൊടുവില്‍ വിജിലന്‍സും കൂടിയെത്തുമ്പോള്‍...

02 SEPTEMBER 2020 08:15 AM IST
മലയാളി വാര്‍ത്ത

ദേശീയ തലത്തിലെ പ്രമുഖമായിട്ടുള്ള എല്ലാ അന്വേഷണ ഏജന്‍സികളും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ട്. ദേശീയ അന്വേഷണ ഏജന്‍സികളായ എന്‍ഐഎ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയാണ് സജീവമായി സ്വപ്നയുടേയും കൂട്ടരുടേയും പുറകേയുള്ളത്. എന്നാല്‍ ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിച്ച് സിബിഐയും കേരളത്തിലുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ബാലുവിന്റെ ബന്ധുക്കള്‍ തന്നെ പറയുന്നുണ്ട്. മാത്രമല്ല അപകട സ്ഥലത്ത് സരിത്തിനെ കണ്ടതായും പറയുന്നുണ്ട്. അങ്ങനെ കറങ്ങി തിരിഞ്ഞ് സിബിഐയും സ്വപ്നയിലേക്ക് തന്നെയാണ് എത്തുന്നത്. മാത്രമല്ല മയക്ക് മരുന്ന് മാഫിയയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ആ സംഘത്തിനും സ്വപ്നയുമായി ബന്ധമുണ്ടെന്നാണ് വിവരം. അതോടെ മയക്ക് മരുന്ന് മാഫിയയെപ്പറ്റി അന്വേഷിക്കുന്ന ദേശീയ നാര്‍ക്കോട്ടിക് ഏജന്‍സിയും സ്വപ്നയുടെ പുറകേയുണ്ട്. ചുരുക്കി പറഞ്ഞാല്‍ എല്ലാ അന്വേഷണ ഏജന്‍സികളും ഒന്നിന് പുറകേ ഒന്നായി സ്വപ്നയുടെയും കൂട്ടരുടെയും പുറകെതന്നെയാണ്.

അതിന് പിന്നാലെ ഇടി വെട്ടിയ സ്വപ്നയെ പാമ്പും കടിച്ചിരിക്കുകയാണ്. സംസ്ഥാന ഏജന്‍സിയുടെയും അന്വേഷണം വരികയാണ്. പക്ഷെ ആ കടി എല്‍ക്കുന്നത് ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവശങ്കറിനായിരിക്കും.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, ഐടി വകുപ്പിനു കീഴില്‍ നിയമനം നേടിയ സ്വപ്‌ന സുരേഷ് എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ അനുമതി ലഭിച്ചിരിക്കുകയാണ്. അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിനു നിയമതടസമില്ലെന്നാണു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സി. ശ്രീധരന്‍ നായരുടെ നിയമോപദേശം. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഇരുവര്‍ക്കുമെതിരേ അന്വേഷണമുണ്ടാകും.

ഐടി വകുപ്പിലെ നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളാകും അന്വേഷിക്കുക. സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ സ്വപ്‌നയും ശിവശങ്കറും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 120 (ബി) നിലനില്‍ക്കുമെന്നാണു ഡി.ജി.പിയുടെ നിയമോപദേശം. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തും.

ശിവശങ്കര്‍ ചുമതല വഹിച്ച ഐടി വകുപ്പിലുള്‍പ്പെടെ നടത്തിയ നിയമനങ്ങള്‍, മദ്യവില്‍പനയ്ക്കായി തുടങ്ങിയ ബെവ്ക്യൂ ആപ്പ്, പമ്പാ ത്രിവേണിയിലെ മണലെടുപ്പ് തുടങ്ങിയവയില്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയിലാണു വിജിലന്‍സ് അന്വേഷണാനുമതി തേടിയത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് സര്‍ക്കാര്‍ തിരക്കിട്ട് നിയമോപദേശം തേടിയത്. വെള്ളിയാഴ്ച ലഭിച്ച ഫയല്‍ ഡി.ജി.പി. ഇന്നലെ നിയമോപദേശമടക്കം തിരികെനല്‍കി.

ഐടി വകുപ്പിലെ കെ.എസ്.ഐ.ടി.ഐ.എല്ലിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫീസറായി നിയമനം നേടിയ സ്വപ്‌നയെ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായതോടെ പിരിച്ചുവിട്ടിരുന്നു. സ്വര്‍ണക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടും ഈ ജോലിക്കെത്തിയത് എന്തിനെന്നു പരിശോധിക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ പങ്കുണ്ടോ എന്നതും അന്വേഷണ പരിധിയില്‍ വരും. ചട്ടങ്ങള്‍ പാലിക്കാതെ വിദേശ കണ്‍സള്‍ട്ടന്‍സികള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലെ നിയമനങ്ങള്‍ക്ക് അനുമതി നല്‍കിയതും ഇതുവഴി സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടായതും സംബന്ധിച്ച പരാതിയും നിലവിലുണ്ട്. എന്തായും ഇടിവെട്ടേറ്റുവാങ്ങിയ സ്വപ്നയെ സംബന്ധിച്ച് ഇനിയൊന്നുമില്ല. പക്ഷെ ഇപ്പോഴും കുടുങ്ങാതിരിക്കുന്ന ശിവശങ്കറെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നിര്‍ണായകമാണ്. സസ്‌പെന്‍ഷനിലായ ജോലിയെപ്പോലും ബാധിക്കുന്നതാകും വിജിലന്‍സ് അന്വേഷണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends