ശ്രീനാരായണ ഗുരുവിന്റെ 166-ാമത് ജയന്തി പ്രാര്‍ഥനാപൂര്‍ണമായ ചടങ്ങുകളോടെ ഇന്ന് നടക്കും.... കോവിഡിന്റെ പശ്ചാത്തലത്തില്‍ ഘോഷയാത്രയുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കി, ജയന്തി സമ്മേളനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ശ്രീനാരായണ ഗുരുവിന്റെ 166-ാമത് ജയന്തി പ്രാര്‍ഥനാപൂര്‍ണമായ ചടങ്ങുകളോടെ ഇന്ന് നടക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഘോഷയാത്രയുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കി പൂജകള്‍ മാത്രമാണ് ജയന്തിദിനത്തില്‍ നടത്തുന്നത്. ശ്രീനാരായണഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ രാവിലെ ആറിന് തിരുപ്പിറവി വിശേഷാല്‍ പൂജയും സമൂഹപ്രാര്‍ഥയും നടക്കും.
10-ന് ജയന്തി സമ്മേളനം ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. സ്വാമി സൂക്ഷ്മാനന്ദ ജയന്തിസന്ദേശം നല്‍കും.ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരിയില്‍ രാവിലെ 7.30-ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധര്‍മപതാക ഉയര്‍ത്തും.
എട്ടിന് വൈദികമഠത്തില്‍ ജയന്തി മുതല്‍ മഹാസമാധി വരെയുള്ള ജപയജ്ഞം ആരംഭിക്കും. വൈകീട്ട് 5.30-ന് ഗുരുദേവറിക്ഷ മഹാസമാധി മന്ദിരത്തിനു പ്രദക്ഷിണം നടത്തും. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തില്‍ രാവിലെ 11-ന് ഐശ്വര്യപൂജ, 12-ന് ഗുരുപൂജ എന്നിവയുണ്ടാകും. എസ്.എന്‍.ഡി.പി. ഉള്‍പ്പെടെയുള്ള ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങുകളോടെ ഗുരുദേവജയന്തി ആഘോഷിക്കും.
"
https://www.facebook.com/Malayalivartha
























