ഉത്രാടത്തിന് അര്‍ദ്ധരാത്രിയില്‍ നാടിനെ നടുക്കിയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ ഏഴു പ്രതികള്‍ പിടിയില്‍

ഉത്രാടത്തിന് അര്‍ദ്ധരാത്രിയില്‍ നാടിനെ നടുക്കിയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ ഏഴു പ്രതികള്‍ പിടിയില്‍. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും (32), ഹഖ് മുഹമ്മദിനെയും (28) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ എട്ട് കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രതികളെ സഹായിച്ച ഒരു സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് പേരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശ സമയത്തുണ്ടായ സംഘര്‍ഷമാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചത്.
പുല്ലമ്പാറ സ്വദേശികളായ ഷജിത് മന്‍സിലില്‍ ഷജിത്ത് (27), റോഡരികത്ത് വീട്ടില്‍ നജീബ് (41), ചരുവിള പുത്തന്‍വീട്ടില്‍ അജിത്ത് (27), റോഡരികത്ത് വീട്ടില്‍ സതിമോന്‍ (47), ചെറുകോണത്ത് വീട്ടില്‍ സജീവ് (35), മദപുരം ചരുവിള വീട്ടില്‍ സനല്‍ (32), മദപുരം തറത്തരികത്ത് വീട്ടില്‍ പ്രീജ (30) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ രാവിലെ കസ്റ്റഡിയിലായ അന്‍സാര്‍, ഉണ്ണി എന്നിവരെ ചോദ്യം ചെയ്തു വരികയാണ്. ഇതില്‍ അന്‍സാര്‍, സജീവ്, സനല്‍, ഉണ്ണി എന്നിവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളതായി പൊലീസ് പറഞ്ഞു.
നാലുപേരും ചേര്‍ന്ന് വളഞ്ഞു നിന്നാണ് കൊല്ലപ്പെട്ട രണ്ടുപേരെയും ആക്രമിച്ചത്. അജിത്, ഷജിത്, സതി, നജീബ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തുകയും കൊലചെയ്ത് മടങ്ങിയെത്തിയവര്‍ക്ക് രക്ഷപ്പെടാന്‍ വാഹനം ഒരുക്കി നല്‍കുകയും ചെയ്തു. പ്രീജയെ കസ്റ്റഡിയിലെടുത്തത് രണ്ട് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കണ്ടെത്തലിലാണ് .
" f
https://www.facebook.com/Malayalivartha
























