Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇനി വച്ചടി വച്ചടി കയറ്റം... നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കെഎസ്ആര്‍ടിസിയെ യൂണിയന്‍കാരില്‍ നിന്നും രക്ഷിച്ച ടോമിന്‍ തച്ചങ്കരിയ്ക്ക് പുതിയ നിയോഗം; ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ ടോമിന്‍ തച്ചങ്കരിയെ കാത്തിരിക്കുന്നത് സംസ്ഥാന പൊലീസ് മേധാവി പദവി

02 SEPTEMBER 2020 09:28 AM IST
മലയാളി വാര്‍ത്ത

ചങ്കൂറ്റമുള്ളവരെ കേരളം എല്ലാ കാലവും അംഗീകരിച്ചിട്ടുണ്ട്. അതും കേരളത്തിലെ തുക്കടാ രാഷ്ട്രീയം കളിച്ച് വികസന വിരോധികളായ യൂണിയന്‍ നേതാക്കളോട് പട പൊരുതുന്നവരെ. അത്തരത്തില്‍ യൂണിയന്‍കാരോട് പടപൊരുതിയയാളാണ് ടോമിന്‍ ജെ തച്ചങ്കരി. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനായാണ് ടോമിന്‍ തച്ചങ്കരി എംഡി സ്ഥാനം ഏറ്റെടുത്തത്. പണിയെടുക്കാതെ സ്റ്റേഷനുകള്‍ തോറും കേന്ദ്രീകരിച്ചിരുന്ന യൂണിയന്‍കാരെ എല്ലാവരേയും പണിക്ക് പറഞ്ഞ് വിട്ടതോടെ തച്ചങ്കരി അവരുടെ കണ്ണിലെ കരടായി. മുഖ്യമന്ത്രിയുടെ അടുത്ത് പോലും പരാതിയുമായി ചെന്നിട്ടും ആരും മൈന്‍ഡ് ചെയ്തില്ല. മാത്രമല്ല യൂണിയന്‍കാരുടെ വിരട്ടലും ഫലം കണ്ടില്ല. താന്‍ ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനാണെന്നും കളി ഇങ്ങോട്ട് വേണ്ടെന്നും തച്ചങ്കരി പറഞ്ഞത് ജനം കൈയ്യടിയോടെയാണ് കേട്ടത്. ആദ്യമായി കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കി സ്വന്തം അക്കൗണ്ടില്‍ നിന്നും പണം എടുത്ത് ശമ്പളവും നല്‍കി. എന്നാല്‍ തച്ചങ്കരിയെ മാറ്റാനായി യൂണിയന്‍കാര്‍ ഒത്തുകൂടിയതോടെ അതില്‍ വീഴുകയായിരുന്നു. അങ്ങനെ ധീരനായി മാറിയ തച്ചങ്കരിക്ക് മറ്റൊരു നിയോഗം കൂടി വന്നെത്തിയിരിക്കുകയാണ്.

ടോമിന്‍ ജെ തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. എന്നാല്‍ ഏതെങ്കിലും തസ്തികയിലേക്ക് അദ്ദേഹത്തെ നിയമിച്ചിട്ടില്ല. പൊലീസിന് പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി നല്‍കി അദ്ദേഹത്തെ വൈകാതെ തന്നെ നിയമിക്കുമെന്നാണ് സൂചന. നിലവില്‍ ക്രൈം ബ്രാഞ്ച് മേധാവിയാണ് ടോമിന്‍ ജെ തച്ചങ്കരി. റോഡ് സുരക്ഷാ കമ്മിഷണര്‍ ശങ്കര്‍ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്ക് തച്ചങ്കരിയെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്നും ലോക്‌നാഥ് ബെഹ്‌റ വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി. നേരത്തെ ലോക്‌നാഥ് ബെഹ്‌റ ഡെപ്യൂട്ടേഷനില്‍ കേന്ദ്ര സര്‍വീസിലേക്ക് മടങ്ങുമെന്ന അഭ്യൂവഹങ്ങള്‍ക്കിടയില്‍ ഡിജിപി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത തച്ചങ്കരിക്കായിരുന്നു.

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പൊലീസ് മേധാവി ആയി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കണ്ണൂര്‍ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി, ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍, അഗ്‌നിശമനസേനാ മേധാവി എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ തലവനായും തച്ചങ്കരി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തച്ചങ്കരി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. തച്ചങ്കരിക്കെതിരെ തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് നല്‍കിയ പരാതിയാണ് വിജിലന്‍സ് അന്വേഷിച്ചത്. പക്ഷെ തെളിയിക്കാനാവാത്തതിനാല്‍ അതൊന്നും ഒരു തടസമേയല്ല.

ഒരു കലാകാരന്‍ കൂടിയാണ് ടോമിന്‍ തച്ചങ്കരി. നിരവധി സംഗീത ആല്‍ബങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി എംഡി ആയിരുന്ന സമയത്ത് കണ്ടക്ടര്‍ വേഷത്തിലെത്തിയ തച്ചങ്കരിയെ ഏറെ കൈയ്യടിയോടെയാണ് കേരളം സ്വീകരിച്ചത്. പരേതയായ അനിത തച്ചങ്കരി ആണ് ഭാര്യ. ഇലക്രോണിക്‌സ് രംഗത്തുള്ള മേഘയും കാവ്യയും ആണ് മക്കള്‍.

അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്നും ലോക്‌നാഥ് ബെഹ്‌റ വിരമിക്കുമ്പോള്‍ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ തച്ചങ്കരി പോലീസ് ചീഫ് ആയാലും അതിശയിക്കാനില്ല. തച്ചങ്കരി കെഎസ്ആര്‍ടിസിയിലും ക്രൈംബ്രാഞ്ചിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയകക്ഷി ഭേദമന്യേ അതീവ ജനശ്രദ്ധ നേടിയിരുന്നു. 3 വര്‍ഷത്തെ സേവനകാലാവധി തച്ചങ്കരിക്ക് ഇനിയും അവശേഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ എല്ലാ അധികാരത്തോടും കൂടിയ ഡിജിപിയായി ടോമിന്‍ തച്ചങ്കരി വന്നാലും അതിശയിക്കാനില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends