Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഒന്നും കിട്ടിയില്ല... തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ എന്തെങ്കിലും പങ്കാളിത്തമുണ്ട് എന്നതരത്തില്‍ യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി; എന്‍ഐഎ നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍

02 SEPTEMBER 2020 09:33 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ എന്‍ ഐ എ ഒഴിവാക്കുന്നു. കേരള മുഖ്യമന്ത്രിയെ നുള്ളാനും പിച്ചാനുമുള്ള എന്‍ ഐ എയുടെയും കസ്റ്റംസിന്റെയും ശ്രമം ഇല്ലാതാക്കിയത് കേന്ദ്ര സര്‍ക്കാരും ബി ജെ പി കേന്ദ്ര നേത്യത്വവുമാണ്.

രാഹുല്‍ ഗാന്ധി മത്സരിച്ച് ജയിച്ച കേരളത്തില്‍ നിന്നും കോണ്‍ഗ്രസിനെ കെട്ടുകെട്ടിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം മുമ്പേ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം സിപിഎം അല്ല കോണ്‍ഗ്രസ് തന്നെയാണ്. 19 പാര്‍ലെമെന്റ് സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചതോടെ നരേന്ദ്ര മോദി നോട്ടമിട്ടു തുടങ്ങിയതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തെങ്കിലും പങ്കാളിത്തമുണ്ട് എന്നതരത്തില്‍ യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുമായി ബന്ധപ്പെട്ട വിശ്വസ്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയെ പ്രതിയാക്കാനോ 'സ്ഥാപനമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍' തെളിയിക്കാനോ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ഉള്‍പ്പെട്ട ഏജന്‍സി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനലിനോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാല്‍ മുഖ്യമന്ത്രിയല്ല. അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്നു തന്നെയാണ് അന്വേഷണ ഏജന്‍സി കരുതുന്നത്. അദ്ദേഹത്തെ ചില തത്പരകക്ഷികള്‍ ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ഒന്നര വര്‍ഷം കൊണ്ട് ടീം സ്വപ്ന 500 കോടി രൂപയുടെ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷാണെന്നും സംസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റ് മുതല്‍ മുഖ്യമന്ത്രി ഓഫീസ് വരെ ഇവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒറ്റനോട്ടത്തില്‍ സ്വര്‍ണക്കടത്ത് കേസ് ഒരു അഴിമതി മാത്രമാണെന്ന് തോന്നുമെങ്കിലും ഇവര്‍ കടത്തിയ സ്വര്‍ണത്തിന്റെ തോത് പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട വന്‍തുക വിലയിരുത്തിയ ശേഷമാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. നിലവിലെ നിരക്കില്‍ ഏകദേശം 500 കോടിയിലധികം വിലയുള്ള സ്വര്‍ണം കടത്തിയിട്ടുണ്ട്. ഇത് ഇപ്പോഴത്തെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനുള്ള സാധ്യതയുണ്ട്. ജൂലൈ 24നാണ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത തീയതി മുതല്‍ 180 ദിവസത്തിനുള്ളില്‍ ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളതായും മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ അഡ്രസിലായിരുന്നു എയര്‍ കാര്‍ഗോ എത്തിയത്.എന്നാല്‍ കോണ്‍സുല്‍ ജനറലിന്റെ ഓഫീസിലെ ഒരാളെ പോലെ എന്‍ ഐ എ ചോദ്യം ചെയ്തിട്ടില്ല. ആത്മഹത്യക്ക് ശ്രമിച്ച കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനെ കുറിച്ച് പോലും ഇപ്പോള്‍ യാതൊന്നും കേള്‍ക്കുന്നില്ല. ചോദ്യം ചെയ്യാനായി അന്വേഷണ സംഘം യു എ ഇ യില്‍ എത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതിനുള്ള അനുമതി നല്‍കിയില്ല.

15 കോടി രൂപയാണ് സ്വര്‍ണത്തിന്റെ വിലയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ ഏകദേശം 500 കോടി രൂപ വരെ മൂല്യമുള്ള സ്വര്‍ണം ഇവര്‍ കടത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎ അധികൃതരുടെ കണക്കുകൂട്ടല്‍. ഒന്നര വര്‍ഷമായി ഇവര്‍ സ്വര്‍ണക്കടത്ത് നടത്തുന്നു. അങ്ങനെയെങ്കില്‍ ഈ കാലയളവില്‍ സ്വപ്ന സുരേഷും പങ്കാളികളും ചേര്‍ന്ന് 500 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.

സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ തുടര്‍ന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൂന്ന് പ്രതികളുമായുള്ള ശിവശങ്കറിന്റെ ബന്ധത്തെ പ്രതിപക്ഷ നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കഴിയുന്ന പരമാവധി നടപടി ഇത് മാത്രമാണെന്ന വിലയിരുത്തലിലാണ് എന്‍ ഐ എ നീങ്ങുന്നത്. മുഖ്യമന്ത്രിക്ക് യാതൊരു ബന്ധവുമില്ലെന്ന നിഗമനത്തില്‍ എന്‍ ഐ എ എത്താനുള്ള കാരണവും ഇതു തന്നെയാണ്.

അതേസമയം ബിജെപിക്ക് താത്പര്യമില്ലാത്ത ഒരാളായിരുന്നെങ്കില്‍ കേസിന്റെ വിധി എന്താകുമായിരുന്നു എന്ന് കാണാമായിരുന്നു. കേരളത്തില്‍ നിന്നും കോണ്‍ഗ്രസിനെ നാടുകടത്താന്‍ നടത്തുന്ന ശ്രമമാണ് ഇതെന്ന് എല്ലാവര്‍ക്കും മനസ്സിലാവും.

കേസിന്റെ നിഴലില്‍ നിന്നും മുഖ്യമന്ത്രി വിമുക്തനായാല്‍ പിന്നീട് പിണറായിയുടെ അശ്വമേധമായിരിക്കും. അതിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്നു വരില്ല. കേരളത്തില്‍ ഒരിക്കല്‍ കൂടി ഇടതുമുന്നണി അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതു കഴിഞ്ഞു വരുന്ന തെരഞ്ഞടുപ്പില്‍ ബിജെ പിക്ക് കേരളത്തില്‍ നിര്‍ണായക ശക്തിയാവാന്‍ കഴിയും. മാത്രവുവല്ല കോണ്‍ഗ്രസില്‍ നിന്നും ഒരു വലിയ വിഭാഗം നേതാക്കള്‍ ബിജെപിയില്‍ ചേക്കാറാനുള്ള സാധ്യതയും ബി ജെ പി മുന്നില്‍ കാണുന്നു.

ഇതിനെല്ലാമുള്ള മുന്നൊരുക്കമാണ് അണിയറയില്‍ നടക്കുന്നത്. പിണറായിയെ വെറുതെ വിടാനുള്ള തീരുമാനവും ഇതിന്റെ ഭാഗമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends