കോതമംഗലത്ത് അമ്മയുടെ കണ്‍മുന്നില്‍വെച്ച് എരുമക്കുഞ്ഞിനെ വേട്ടയാടി കാട്ടുനായ...പുഴയിലും കരയിലുമായി നിന്നുള്ള കാട്ടുനായയുടെ ആക്രമണത്തിനൊടുവില്‍ കുഞ്ഞിനെ കാട്ടുനായ കൊന്നു തിന്നുന്നത് നിസ്സഹായയായി നോക്കി നിന്ന് എരുമയമ്മ

കോതമംഗലത്ത് അമ്മയുടെ കണ്‍മുന്നില്‍വെച്ച് എരുമക്കുഞ്ഞിനെ വേട്ടയാടി കാട്ടുനായ. പലതവണ എരുമകുഞ്ഞിനെ രക്ഷിക്കാന്‍ എരുമ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ തട്ടേക്കാട് സത്രപ്പടിയില്‍ പുഴയ്ക്ക് അക്കരെ തുണ്ടം വനമേഖലയോടു ചേര്‍ന്ന് പുഴയോരത്ത് മേയുകയായിരുന്ന എരുമക്കിടാരിയെ ആണ് കാട്ടുനായ കൊന്നുതിന്നത്.
ഏതാനും ദിവസം പ്രായമുള്ള എരുമക്കിടാരിയെ ആണ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ കുഞ്ഞിനെ എരുമ അരികില്‍ ചേര്‍ത്ത് നിര്‍ത്തിയിരുന്നു. എന്നാല്‍ ഈ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.
പ്രസവിച്ച് ഏതാനും ദിവസം മാത്രം പ്രായമുള്ള കിടാരിയെ വേട്ടനായയില്‍ നിന്ന് രക്ഷിക്കാനുള്ള എരുമയുടെ ഏറെ നേരത്തെ പരിശ്രമം വൃഥാവിലായി. പുഴയിലും കരയിലുമായി നിന്നുള്ള കാട്ടുനായയുടെ ആക്രമണത്തിനൊടുവില്‍ കുഞ്ഞിനെ കാട്ടുനായ കൊന്നു തിന്നുന്നത് നിസ്സഹായയായി നോക്കിനില്‍ക്കാനെ അമ്മയായ എരുമയ്ക്ക് കഴിഞ്ഞുള്ളൂ.
" fr
https://www.facebook.com/Malayalivartha
























