അൺലോക്ക് 4: കേരളത്തിലെ നിയന്ത്രണങ്ങൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി..സെപ്റ്റംബർ ഒന്നുമുതലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് നാലിലെ നിയന്ത്രണങ്ങളും മറ്റും നിലവിൽ വന്നത്. ഇതിന് അനുസൃതമായി സംസ്ഥാനത്തും അൺലോക്ക് പദ്ധതി നടപ്പിലാകും

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേരളത്തിലും ബാധകമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സെപ്റ്റംബർ ഒന്നുമുതലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് നാലിലെ നിയന്ത്രണങ്ങളും മറ്റും നിലവിൽ വന്നത്. ഇതിന് അനുസൃതമായി സംസ്ഥാനത്തും അൺലോക്ക് പദ്ധതി നടപ്പിലാകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി
അണ്‍ലോക്ക് നാലാംഘട്ടം പ്രകാരം കണ്ടെയ്ൻമെന്‍റ് സോണുകളില്‍ ലോക്ക് ഡൗണ്‍ തുടരും ..എന്നാൽ മറ്റു സ്ഥലങ്ങളില്‍ ഘട്ടങ്ങളായി ഇളവുകള്‍ അനുവദിക്കുകയും ചെയ്യും. എല്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവിമാരും പുതിയ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്ന് പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.
കൊവിഡ് വ്യാപനത്തെ അടിസ്ഥാനമാക്കി കണ്ടെയ്ൻമെന്‍റ് സോണുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നോട്ടിഫൈ ചെയ്യുന്ന നിലവിലെ രീതി തന്നെ തുടരാനാണ് തീരുമാനം. കണ്ടെയ്ൻമെന്‍റ് സോണിൽ അധിക നിയന്ത്രണങ്ങൾ ആവശ്യമാണെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കാനുള്ള അധികാരം അതാത് പ്രദേശങ്ങളിലെ കളക്ടർമാർക്ക്ഉണ്ടായിരിക്കും
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോലീസ്, ആരോഗ്യ അധികൃതര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ നടപ്പാക്കല്‍ കളക്ടര്‍മാര്‍ ഉറപ്പാക്കേണ്ടതുമുണ്ട്.
അൺലോക്ക് നാലാംഘട്ട മാർഗനിർദേശത്തിലും സ്കുളുകളും കോളേജുകളും തുറക്കില്ല. . സെപ്റ്റംബർ ഏഴുമുതൽ മെട്രോ ട്രെയിനുകൾക്ക് കർശന നിയന്ത്രണങ്ങളോടെ സർവീസ് പുനഃരാരംഭിക്കാൻ കഴിയും. സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രയ്ക്കും ഇനി പ്രത്യേക നിയന്ത്രണങ്ങൾ ഇല്ല.
21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്.......സെപ്റ്റംബര്‍ 30 വരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ യാതൊരു ഇളവുകളും ബാധകമല്ല. കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.......
https://www.facebook.com/Malayalivartha
























