താമരശ്ശേരി സിവില്‍ സ്റ്റേഷനില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

ഇന്നലെ ഉച്ചയോടെ സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ട് ഫ്‌ലോറില്‍ ജലസംഭരണിക്കായി തയാറാക്കിയ നടുത്തളത്തില്‍ നിന്നു മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.
താലൂക്ക് ഓഫിസ്, സബ് റജിസ്ട്രാര്‍ ഓഫിസ് എന്നിവ പ്രവര്‍ത്തിക്കുന്നിടത്താണ് പാമ്പിനെ കണ്ടെത്തിയത്. ഇതിനുള്ളിലുണ്ടായിരുന്ന ടയറുകളോട് ചേര്‍ന്നാണ് മൂര്‍ഖന്‍ കിടന്നത്.
താമരശ്ശേരി ഫോറസ്റ്റ് ദ്രുതകര്‍മ വിഭാഗത്തിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ അജിത് കുമാര്‍, കരിം മുക്കം, ഷെബീര്‍ ചുങ്കം എന്നിവരുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























