ആശുപത്രിയിലേക്ക് പോകാന്‍ ബസ് കയറുന്നതിനിടെ ബസിനടിയില്‍പ്പെട്ട് ഗര്‍ഭിണിക്ക് ദാരുണാന്ത്യം...

ആശുപത്രിയിലേക്ക് പോകാന്‍ ബസ് കയറുന്നതിനിടെ ബസിനടിയില്‍പെട്ട് ഗര്‍ഭിണിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ നിടുംപൊയിലിന് സമീപം വാരപ്പീടികയിലാണ് ഗര്‍ഭിണി ബസ്സിനടിയില്‍പ്പെട്ട് മരിച്ചത്. പെരുന്തോടിയിലെ ചെരിയമ്പുറം (കുരീക്കാമറ്റത്തില്‍) വിനുവിന്റെ ഭാര്യയും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്സുമാണ് ദിവ്യ. ഇന്നു രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടമുണ്ടായത്.
ആശുപത്രിയിലേക്ക് പോകാന്‍ ബസ് കയറുന്നതിനിടെ താഴെ വീണ ദിവ്യ, ബസിനടിയില്‍പ്പെടുകയായിരുന്നു. അറയങ്ങാടിലെ പഴയ മഠത്തില്‍ ജോര്‍ജിന്റെയും അന്നമ്മയുടെയും മകളാണ്. സഹോദരി: നീതു(ബെംഗളൂരു).
https://www.facebook.com/Malayalivartha
























