Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്ക് ഇനി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം

02 SEPTEMBER 2020 12:20 PM IST
മലയാളി വാര്‍ത്ത

മലപ്പുറം ജില്ലയിലെ പഞ്ചായത്തുകളും, തദ്ദേശസ്ഥാപനങ്ങളില്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റ(ഐഎല്‍ജിഎംഎസ്)-ത്തിലേക്ക് മാറും. ആദ്യഘട്ടത്തില്‍ ജില്ലയിലെ 11 പഞ്ചായത്തുകളാണ് ഐഎല്‍ജിഎംഎസ് സോഫ്റ്റ്വെയറിലേക്കു മാറുന്നത്.

പുതിയ സംവിധാനം നടപ്പാക്കുന്നത് മമ്പാട്, നന്നമ്പ്ര, എആര്‍ നഗര്‍, ചെറിയമുണ്ടം, കീഴുപറമ്പ്, കുറുവ, നന്നംമുക്ക്, പോരൂര്‍, മൂത്തേടം, തലക്കാട്, മക്കരപ്പറമ്പ് പഞ്ചായത്തുകളിലാണ്്. ഈ പഞ്ചായത്തുകളിലെ ജീവനക്കാര്‍ക്ക് കിലയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കിയിരുന്നു. കൂടുതല്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി റജിസ്ട്രേഷന്‍ അടക്കം ഓണ്‍ലൈന്‍ മാപ്പിങ് നടത്താന്‍ തദ്ദേശ വകുപ്പ് ആവശ്യപ്പെട്ടു.

9 പഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് സംവിധാനത്തിന് തുടക്കമായി. മക്കരപ്പറമ്പിലും തലക്കാട്ടും നാളെ ഔദ്യോഗികമായി തുടക്കം കുറിക്കും. കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ സംവിധാനം നടപ്പാക്കാനാണ് തദ്ദേശവകുപ്പിന്റെ നിര്‍ദേശം.

നിലവില്‍ സേവന സോഫ്റ്റ്വെയറിലൂടെ ജനന/മരണ/വിവാഹ റജിസ്‌ട്രേഷനുകളില്‍ വിവാഹ റജിസ്‌ട്രേഷനുള്ള അപേക്ഷയും പേര് ചേര്‍ക്കലിനുള്ള അപേക്ഷയും മാത്രമാണ് ഇ ഫയലിങ് വഴി സാധ്യമാകുന്നത്. അവ ഇ-ഫയല്‍ ചെയ്താലും രേഖകള്‍ നേരിട്ട് ഹാജരാക്കണം. ഇനി പൊതുജനങ്ങള്‍ക്കു തദ്ദേശസ്ഥാപനങ്ങളില്‍ പോകാതെ ഐഎല്‍ജിഎംഎസ് വഴി സേവനം ലഭ്യമാകും.

എന്നാല്‍ പുതിയ സോഫ്റ്റ്വെയര്‍ വരുന്നതോടെ ജനന/മരണ/വിവാഹ റജിസ്‌ട്രേഷന്‍, പേര് ചേര്‍ക്കല്‍, തിരുത്തല്‍ തുടങ്ങിയ ഒരു സേവനങ്ങള്‍ക്കും പൊതുജനത്തിന് തദ്ദേശസ്ഥാപനങ്ങളില്‍ പോകേണ്ട. അപേക്ഷയ്‌ക്കൊപ്പം ഫീസുകള്‍ അടയ്ക്കാനുള്ള സൗകര്യവും ഓണ്‍ലൈനില്‍ ലഭ്യമാകും. ഉപയോക്താവിന് ഇ-മെയിലായി വിവരങ്ങള്‍ ലഭ്യമാക്കും. കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ വരാതെ തന്നെ സേവനം നല്‍കാം എന്നതാണ് പ്രത്യേകത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends