വയനാട് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ വനംവകുപ്പ് താത്കാലിക ജീവനക്കാരന് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

വയനാട് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ വനംവകുപ്പ് താത്കാലിക ജീവനക്കാരന് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. വാച്ചര്‍ കൊല്ലിക്കല്‍ ഷിബു(38)വിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇടുപ്പിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഷിബുവിനെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.
തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന് സമീപം താമസിക്കുന്ന ഷിബുവിന്റെ കൃഷിയിടത്തില്‍ എത്തിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ആക്രമിച്ചത്. സമീപവാസിയായ മോഹനനന്‍ എന്നയാളോടൊപ്പമാണ് ആനയെ തുരത്തുന്നതിനായി ഷിബു കൃഷിയിടത്തിലെത്തിയത്. എന്നാല്‍ ഷിബുവിനെ ആന ആക്രമിക്കുകയായിരുന്നു.
മോഹനന്റെ സമയോചിത ഇടപെടലാണ് ഷിബുവിനെ ആനയുടെ മുന്നില്‍നിന്നും രക്ഷപ്പെടുത്തിയത്. തലനാരിഴക്കാണ് മോഹനനും ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. മൂന്ന് മാസം മുന്പാണ് ഷിബു താത്കാലിക ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചത്. ഇതേ ആന തന്നെയാണ് കഴിഞ്ഞ ദിവസം നരിക്കല്ലില്‍ വീട് ആക്രമിച്ച് മേല്‍ക്കൂര തകര്‍ത്തതെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























