മലയാള സിനിമയുടെയും ഇന്ത്യന്‍ കായികരംഗത്തിന്റെയും ഭാവി വാഗ്ദാനമായ ബിനീഷിന്റെ കരിയര്‍ നശിപ്പിക്കാനുള്ള കുല്‍സിത ശ്രമമാണോ ഇതിനു പിന്നിലെന്ന് എനിക്ക് സംശയമുണ്ട്; പരിഹസിച്ച് ശ്രീജിത് പണിക്കര്‍

അറസ്റ്റിലായ മയക്കുമരുന്ന് മാഫിയ തലവനുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവാദകന്‍ ശ്രീജിത് പണിക്കര്‍.
മലയാള സിനിമയുടെയും ഇന്ത്യന്‍ കായികരംഗത്തിന്റെയും ഭാവി വാഗ്ദാനമായ ബിനീഷിന്റെ കരിയര്‍ നശിപ്പിക്കാനുള്ള കുല്‍സിത ശ്രമമാണോ ഇതിനു പിന്നിലെന്ന് എനിക്ക് സംശയമുണ്ട്. ലഹരിക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട ആള്‍ക്കാരുമായി അദ്ദേഹത്തിന് അടുപ്പമുണ്ടെന്ന കഥകള്‍ ഇറക്കുന്നത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആണ്. എനിക്ക് ഉറപ്പാണ്, മലയാള സിനിമയിലെ നായക സങ്കല്പത്തിന്റെ മൂര്‍ത്തീഭാവം ആവാഹിച്ച ബിനീഷിനെ നീക്കി അവിടെ ആക്ഷന്‍ ഹീറോ കഥാപാത്രങ്ങളുമായി വിലസാനുള്ള ഫിറോസിന്റെ കുല്‍സിത നീക്കമാണ് ഇതിനു പിന്നിലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീജത് കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം;
സഖാവ് കോടിയേരി ബാലഷ്ണന്റെ കുടുംബത്തെ കരി വാരിത്തേക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് കാലം കുറെയായി. സഖാവിന്റെ മൂത്തപുത്രന്‍ ബിനോയിക്ക് എതിരെ വഞ്ചനാക്കുറ്റം, വിവാഹേതര ബന്ധം ഒക്കെ അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഒന്നും നാളിതുവരെ തെളിയിക്കാന്‍ ആരോപണം ഉയര്‍ത്തിയവര്‍ക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ ഇതാ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ഇളയപുത്രന്‍ ബിനീഷിനെതിരെയാണ്.
മലയാള സിനിമയുടെയും ഇന്ത്യന്‍ കായികരംഗത്തിന്റെയും ഭാവി വാഗ്ദാനമായ ബിനീഷിന്റെ കരിയര്‍ നശിപ്പിക്കാനുള്ള കുല്‍സിത ശ്രമമാണോ ഇതിനു പിന്നിലെന്ന് എനിക്ക് സംശയമുണ്ട്. ലഹരിക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട ആള്‍ക്കാരുമായി അദ്ദേഹത്തിന് അടുപ്പമുണ്ടെന്ന കഥകള്‍ ഇറക്കുന്നത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആണ്. എനിക്ക് ഉറപ്പാണ്, മലയാള സിനിമയിലെ നായക സങ്കല്പത്തിന്റെ മൂര്‍ത്തീഭാവം ആവാഹിച്ച ബിനീഷിനെ നീക്കി അവിടെ ആക്ഷന്‍ ഹീറോ കഥാപാത്രങ്ങളുമായി വിലസാനുള്ള ഫിറോസിന്റെ കുല്‍സിത നീക്കമാണ് ഇതിനു പിന്നില്‍. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും നെഞ്ചിലേറ്റിയ ഞങ്ങള്‍ ആരാധകര്‍ക്ക് ബിനീഷിനെ നെഞ്ചും തോളും കടന്ന് തലയിലേറ്റുന്നതിന്റെ കണ്ണുകടിയല്ലേ മിസ്റ്റര്‍ ഫിറോസ് നിങ്ങള്‍ക്ക്? 'ഒപ്പം' എന്ന സിനിമയില്‍ മോഹന്‍ലാലിനെതിരെ തീപാറുന്ന ഡയലോഗുകളുമായി സ്ക്രീന്‍ നിറഞ്ഞ ബിനീഷ് എത്ര ഹൃദയങ്ങളിലേക്കാണ് ചേക്കേറിയതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനെങ്കിലും കഴിയുമോ ഫിറോസ്?
ഉത്തരേന്ത്യന്‍ ക്രിക്കറ്റ് ലോബിയുടെ നിതാന്ത പരിശ്രമം കൂടി ബിനീഷിനെ തേജോവധം ചെയ്യുന്നതിനു പിന്നില്‍ ഉണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു. ഒന്നാലോചിച്ചു നോക്കൂ. മഹേന്ദ്ര സിങ് ധോണിയെന്ന വന്മരം വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ നമുക്കുണ്ടായ നഷ്ടം ഒരു വിക്കറ്റ് കീപ്പറുടേത് മാത്രമായിരുന്നില്ല. ആക്രമിച്ചു കളിക്കുന്ന ഒരു ബാറ്റ്സ്മാന്റേതു കൂടി ആയിരുന്നു. ലോകേഷ് രാഹുല്‍ കീപ്പര്‍ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചപ്പോള്‍ ആക്രമണോല്‍സുക ബാറ്റ്സ്മാന്‍ സ്ഥാനത്ത് എന്നെപ്പോലെ ഒരുപാട് ആരാധകര്‍ എഴുതിച്ചേര്‍ത്തത് ബിനീഷിന്റെ പേരായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടവും (വിക്കറ്റുകള്‍ക്കിടയില്‍) മികച്ച മെയ്‌വഴക്കമുള്ള പന്തേറും കൂടിയാകുമ്ബോള്‍ ഇടയ്ക്കിടെ പരിക്ക് പറ്റുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം കൂടി നികത്താന്‍ കഴിയുന്ന, പോരാളി ഷാജിയെപ്പോലെ, ഒരാള്‍. അതുകൊണ്ടു തന്നെ ബിനീഷിനെ ആരോപണ വിധേയനായി ഒഴിവാക്കാന്‍ ഉത്തരേന്ത്യന്‍ ലോബിയും ലഹരിക്കടത്തുകാരും ശ്രമിച്ചോ എന്നും പരിശോധിക്കേണ്ടതാണ്.
ലഹരിക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ആളുമായി ഒരു ദിവസം 26 പ്രാവശ്യം ബിനീഷ് ഫോണില്‍ സംസാരിച്ചു എന്നൊക്കെയാണ് ഫിറോസ് പറയുന്നത്. ബിനീഷ് അതൊക്കെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നു. ഇനി അഥവാ വിളിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് എങ്ങനെ തെറ്റാകും? അല്ലെങ്കില്‍ തന്നെ ബിനീഷിന്റെ അറിവോടെയാണെന്ന് കോളുകള്‍ പോയതെന്ന് ഫിറോസ് എങ്ങനെ ഉറപ്പിക്കും. മറ്റാരെങ്കിലും വിളിച്ചത് ആയിക്കൂടേ? അല്ലെങ്കില്‍ തന്നെ, ഫോണ്‍ പോക്കറ്റില്‍ കിടക്കുമ്ബോള്‍ അബദ്ധത്തില്‍ കൈതട്ടി എത്രയോ തവണ കോളുകള്‍ പോകാറുണ്ട്. അങ്ങനെ ഒരു 26 തവണ കോള്‍ പോയത് ആയിക്കൂടേ? അത് തെറ്റാണോ ഫിറോസ്?
ലഹരിക്കടത്ത് കേസില്‍ പെട്ട സുഹൃത്തിന് ബിനീഷ് ആറ് ലക്ഷം രൂപ കടം കൊടുത്തു എന്നതാണ് മറ്റൊരു ആരോപണം. പുലിവാല്‍ കല്യാണം എന്ന സിനിമയില്‍ മണവാളന്‍ പറയുന്ന ആ ഡയലോഗ് ഓര്‍മ്മയില്ലേ? "നിങ്ങള്‍ക്ക് ആവശ്യമുള്ളതും എന്റെ കയ്യില്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ളതും പണമാണ്." സ്വന്തം കയ്യില്‍ ഉള്ള പണം, അല്ലെങ്കില്‍ ആരുടെ എങ്കിലും കയ്യില്‍ നിന്ന് മറിച്ച പണം, സുഹൃത്തിന് കൊടുക്കുന്നതില്‍ എന്താണ് പ്രശ്നം മിസ്റ്റര്‍ ഫിറോസ്?
മനോരമ ന്യൂസുമായി ബിനീഷ് സംസാരിച്ചപ്പോള്‍ വികാരാധീനനായി അദ്ദേഹം ചോദിച്ച ഒരു ചോദ്യം മാത്രം മതി ആ നിഷ്കളങ്ക ഹൃദയനെ അളക്കാന്‍: "സ്വര്‍ണ്ണക്കടത്ത്, ലഹരിക്കടത്ത് തുടങ്ങിയവ ചെയ്യുന്ന ആള്‍ക്കാരുമായി ബന്ധം പുലര്‍ത്തുന്ന രീതിയില്‍പ്പെട്ട ഒരാളാണോ ഞാന്‍?" ചോദ്യം ലഹരിക്കടത്തുമായി മാത്രം ബന്ധപ്പെട്ടത് ആയിരുന്നെങ്കിലും സ്വര്‍ണ്ണക്കടത്തിലും തനിക്കു ബന്ധമില്ല എന്ന് ചോദിക്കാതെ പറഞ്ഞ അദ്ദേഹത്തിന്റെ മനഃശുദ്ധി മനസ്സിലാക്കാന്‍ മനോരമയ്ക്ക് ആവുന്നില്ലേ?
മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരളസമൂഹം അങ്ങേയ്ക്കു പിന്നില്‍ ഉണ്ട്, ബിനീഷ്. തിരിഞ്ഞു നോക്കാതെ സധൈര്യം മുന്നോട്ട്.
https://www.facebook.com/Malayalivartha
























