Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മരണം ന്യായീകരിക്കാൻ സൈബര്‍ സഖാക്കള്‍ക്ക് എം വി ജയരാജന്റെ ട്യൂഷന്‍ ! സാമൂഹ്യ മാധ്യമങ്ങളില്‍ സംഘടിതമായി കമന്റ് ഇടണമെന്ന പാര്‍ട്ടി അണികളോട് ജയരാജന്റെ നിർദ്ദേശം; ശബ്ദ സന്ദേശം പുറത്ത്

02 SEPTEMBER 2020 04:09 PM IST
മലയാളി വാര്‍ത്ത

ഇടതുസര്‍ക്കാരിനു വേണ്ടി ശക്തമായ പിആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്ന ആരോപണം അടുത്തിടെ ശക്തമായിരുന്നു. സൈബര്‍ ലോകത്ത് പ്രൊപ്പഗണ്ടകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന കാര്യത്തില്‍ സിപിഎം വളരെ മുന്നിൽ തന്നെയാണ്. പിണറായി സര്‍ക്കാറിനെ ന്യായീകരിക്കാന്‍ വേണ്ടി ശമ്ബളം പറ്റി ന്യായീകരണം നടത്തുന്ന ഒരു വിഭാഗം തന്നെയുണ്ടെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളും.

തിരുവനന്തപുരത്ത് പിഎസ് സി റാങ്ക് ഹോള്‍ഡര്‍ അനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം വളരെ പ്രതിരോധത്തിലായിരുന്നു. ഈ വിഷയത്തെ ന്യായീകരിക്കാന്‍ വേണ്ടി ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം. വിഷയത്തെ വളച്ചൊടിക്കാനും പി.എസ്.സി റാങ്ക് ഹോള്‍ഡര്‍ അനുവിന്റെ മരണത്തില്‍ ന്യായീകരണം നല്‍കാനും സംഘടിക്കണമെന്ന് അണികള്‍ക്ക് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നിര്‍ദ്ദേശമാണ് വിവാദത്തിന് ഇടയാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സംഘടിതമായി കമന്റ് ഇടണമെന്നാണ് ജയരാജന്‍ പാര്‍ട്ടി അണികളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ എന്ത് കമന്റ് ഇടണമെന്ന് പാര്‍ട്ടി നേതൃത്വം തന്നെ അറിയിക്കുമെന്നും ജില്ലാ സെക്രട്ടറി പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തായത്. പാര്‍ട്ടി ഗ്രൂപ്പുകളില്‍ ആണ് ജില്ലാ സെക്രട്ടറി ഓഡിയോ സന്ദേശമയച്ചത്.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍ ഓഡിയോ പുറത്തുവിട്ടിട്ടുണ്ട്. -പാര്‍ട്ടി ഗ്രൂപ്പുകളില്‍ ആണ് ജില്ലാ സെക്രട്ടറി ഓഡിയോ സന്ദേശമയച്ചത്.ഫേസ്ബുക്ക് ചര്‍ച്ചകളില്‍ എന്തെല്ലാം കമന്റുകള്‍ രേഖപ്പെടുത്തണമെന്നത് പാര്‍ട്ടി തയ്യാറാക്കി അയച്ചു തരുമെന്നും ഒരു ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ മുന്നൂറ് ആളുകളെങ്കിലും ഈ കമന്റ് ഇടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് സന്ദേശം. ഒരാള്‍ തന്നെ പത്തും പതിനഞ്ചും കമന്റിട്ടിട്ട് കാര്യമില്ലെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ മറ്റൊരു വിശദീകരണവുമായി ജയരാജന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ വ്യാജ പ്രചാരണം തുറന്ന് കാണിക്കാനാണ് പറഞ്ഞതെന്നാണ് എം വിജയരാജന്റെ വിശദീകരണം. വസ്തുതകള്‍ നിരത്തി മറുപടികള്‍ നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ജയരാജന്‍ ന്യായീകരിക്കുന്നു.


അതേസമയം സിപിഎം സൈബര്‍ ഗുണ്ടകളെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിന്റെ തെളിവാണ് ഇതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഓഡിയോ ലീക്കായതോടെ ഇക്കാര്യമാണ് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഓഡിയോ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം:

''തിരുവനന്തപുരത്ത് ഒരു തൊഴില്‍ രഹിതന്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എതിരാളികള്‍ നല്ലതുപോലെ ആസൂത്രണം ചെയ്ത് കമന്റുകള്‍ ഈ വിഷയത്തില്‍ പ്ലാന്‍ ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മളും അതില്‍ പ്ലാന്‍ ചെയ്ത് കമന്റ് ഇടണം. എന്താല്ലാമാണ് കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തേണ്ടതെന്ന് ക്യാപ്‌സൂള്‍ രൂപത്തില്‍ അയച്ചുതരുന്നതാണ്. ഒരു ലോക്കലില്‍ ചുരുങ്ങിയത് മുന്നൂറോ നാന്നൂറോ കമന്റുകള്‍ വരണം. ഒരാള്‍ തന്നെ നിരവധി കമന്റ് ഇടുന്നതില്‍ കാര്യമില്ല. പല ആളുകള്‍ കമന്റിടണം...ഇക്കാര്യം പറയാനാണ് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. എല്ലാവര്‍ക്കും ഓണാശംസകള്‍.നമ്മുടെ പ്രചാരവേലകള്‍ ശക്തിപ്പെടുത്തണം. ബ്രാഞ്ചു സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ഈ ഉദ്യമത്തില്‍ പങ്കെടുക്കണം എന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ ബി.ജെ.പി തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചതോടെയാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ തുടങ്ങാനും സൈബറിടത്തിലെ ഇടപെടലുകൾ വർദ്ധിപ്പിക്കാനും സി.പി.എം തീരുമാനിച്ചത്. സംസ്ഥാന, ജില്ലാ തലത്തിലുള്ള ഔദ്യോഗിക അക്കൗണ്ടുകൾക്ക് പുറമെ പാർട്ടിയിലെ അടിസ്ഥാന ഘടകങ്ങൾക്ക് വരെ ഫേസ്ബുക്ക് പേജുകൾ നിലവിൽ വന്നു. കൂടാതെ, സി.പി.എം അനുഭാവികളായ ചിലരും അക്കൗണ്ടുകൾ തുടങ്ങി. ഇതിൽ പോരാളി ഷാജി പോലുള്ള ചില പേജുകൾക്ക് വൻ സ്വീകാര്യത ലഭിച്ചതോടെ സൈബർ പോരാളികളുടെ എണ്ണവും വർദ്ധിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends