Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പാഠപുസ്തകം ബീഡിപ്പടക്കമായി വരും; രാമേശ്വരത്തെ ക്ഷൗരം പോലെ സര്‍ക്കാരിന്റെ സ്‌കൂള്‍ പാഠപുസ്തകം അച്ചടി, ഫെബ്രുവരിയില്‍ തുടങ്ങി അടുത്ത ഫെബ്രുവരിയില്‍ വരെ തുടരെ അടിയടാ അടി! പാഠപുസ്തകം അച്ചടി കേരളത്തില്‍ ഏറെ രസകരമായ ഒരു സംഭവം തന്നെ...

02 SEPTEMBER 2020 07:35 PM IST
മലയാളി വാര്‍ത്ത

രാമേശ്വരത്തെ ക്ഷൗരം പോലെയാണ് സര്‍ക്കാരിന്റെ സ്‌കൂള്‍ പാഠപുസ്തകം അച്ചടി. ആറു മാസം വരെ അച്ചടി വൈകി ഒാണപ്പരീക്ഷയ്ക്കുള്ള ഒന്നാം ടേം പുസ്തകങ്ങള്‍ രണ്ടാം ടേമില്‍ ക്രിസ്മസ് പരീക്ഷയ്ക്കു കിട്ടിയ വര്‍ഷവും പണ്ടിവിടെ സംഭവിച്ചിട്ടുണ്ട്. എന്തായാലും പാഠപുസ്തകം അച്ചടി കേരളത്തില്‍ ഏറെ രസകരമായ ഒരു സംഭമാണ്. ഫെബ്രുവരിയില്‍ തുടങ്ങി അടുത്ത ഫെബ്രുവരിയില്‍ വരെ തുടരെ അടിയടാ അടി.ഇക്കൊല്ലം കോവിഡ് മൂത്തതോടെ പള്ളിക്കൂടങ്ങള്‍ തുറന്നിട്ടേയില്ല. എവിടാ പഠിക്കുന്നേന്നും എത്രയിലാ പഠിക്കുന്നതെന്നും ചെറിയ പുള്ളേര്‍ക്ക് അറിയുകയുമില്ലെങ്കിലും പുസ്തകത്തിന് കുറവൊന്നും നമ്മുടെ സര്‍ക്കാര്‍ വരുത്തില്ല.

ഓണ്‍ലൈന്‍ അഭ്യാസം എന്ന പേരില്‍ പിള്ളേരായ പിള്ളേരൊക്കെ സ്മാര്‍ട്ട് ഫോണില്‍ സിനിമയും കോമിക്‌സും കളിചിരിയുമൊക്കെയായി നേരം കളയുന്നു. വാധ്യാര്‍മാരില്‍ കുറെപ്പേര്‍ ഓണ്‍ലൈനില്‍ അഭ്യാസം നടത്തുന്നതായാണ് കേള്‍വി. അച്ഛനമ്മമാര്‍ പറാഞ്ഞാല്‍ കേള്‍ക്കാത്ത ഇക്കാലത്തെ വികൃതികളെ ടീച്ചര്‍ ഓണ്‍ലൈനില്‍ നന്നാക്കാം എന്നു വച്ചാല്‍ നടക്കുമോ. ഇക്കാലത്തെ ഫ്രീക്കന്‍മാരെ ഓണ്‍ലൈനില്‍ ഉപദേശിച്ചു നന്നാക്കാന്‍ പറ്റില്ലെന്ന് തലയില്‍ ആള്‍താമസമുള്ളവര്‍ക്കെല്ലാം അറിയാം. ഇക്കൊല്ലം പള്ളിക്കൂടം ജനുവരിയിലെങ്ങാനും തുറന്നാലായി എന്ന് സര്‍ക്കാര്‍ പറയുമ്പോഴും വിവരമുള്ളവര്‍ക്കറിയാം ഇക്കൊല്ലം ഒരു സ്‌കൂളും തുറക്കേണ്ടി വരില്ലെന്നു. കോവിഡ് ബാധ ഇങ്ങനെയങ്ങു നീളുമെന്നു ചുരുക്കം. അങ്ങനെ ഇക്കൊല്ലവും സമ്പൂര്‍ണ വിജയം പ്രഖ്യാപിച്ച് അടുത്ത ക്ലാസിലേക്ക് ആവേശത്തോടെ പ്രവേശിക്കാന്‍ തലേവരയുണ്ടായ തലമുറയാണല്ലോ ഇത്. പത്താം ക്ലാസിലും സമ്പൂര്‍ണ വിജയം പ്രഖ്യാപിച്ചശേഷം ഈ സര്‍ക്കാരിന് പടിയിറങ്ങി ചരത്രം നേട്ടം കൊയ്യാം എന്നു ചുരുക്കം.

ഇനി അച്ചടിയിലേക്കു വരാം. സ്‌കൂള്‍ തുറന്നിട്ടില്ലെങ്കിലും പാഠപുസ്തങ്ങളുടെ അച്ചടി സര്‍ക്കാര്‍ പ്രസില്‍ മുറപോലെ നടന്നുവരുന്നുണ്ട്. കേരള സിലബസില്‍ മാത്രം ഒരു വര്‍ഷം ആറു കോടി പുസ്തകങ്ങളാണ് ഓരോ വര്‍ഷവും അക്ഷരങ്ങളും പടങ്ങളും നിറച്ച് അടിച്ചുകൂട്ടുന്നത്. ഓണപ്പരീക്ഷയില്ല, ക്രിസ്മസ് പരീക്ഷയില്ല, വാര്‍ഷിക പരീക്ഷയില്ല. എന്നാലും അച്ചടിക്കു മാത്രം സര്‍ക്കാര്‍ പ്രസുകളില്‍ അമാന്തവുമില്ല.കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ മൂന്നു ടേമിലേക്ക് മൂന്നു തവണയാണ് ഇപ്പോള്‍ പുസ്തക വിതരണം. ഒന്നാം ടേമിലെ പുസ്തക വിതരണം കഴിഞ്ഞ മാസം തുടക്കത്തിലാണ് ഒരു വിധം പൂര്‍ത്തിയായത്.

വിതരണം തീര്‍ന്നപ്പോള്‍ ഒടുത്തത്തെ പ്രളയവും വന്നു. ഇപ്പോഴിതാ ക്രിസ്മസ് ടേമിലേക്കുള്ള രണ്ടു കോടി പുസ്തകങ്ങളുടെ അടി പുരോഗമിച്ചുവരികയാണ്. ആര്‍ക്കു വേണ്ടിയാണോ ഇതൊക്കെ അടിച്ചുകൂട്ടുന്നതെന്ന് ആര്‍ക്കും അറിയില്ല. എട്ടാം ക്ലാസ് വരെ പാഠപുസ്തകങ്ങള്‍ ഫ്രീയാണ്. ഫ്രീയായി കൊടുത്തിട്ടും ഇക്കൊല്ലം പുസ്തകം വാങ്ങാത്ത മാന്യമാര്‍ ഒട്ടേറെയുണ്ട്. സ്‌കൂളായ സ്‌കൂളുകളില്‍ ഒന്നാം ടേമിലെ പുസ്തകങ്ങള്‍ കെട്ടിക്കിടക്കുന്നുമുണ്ട്. അതില്‍ ചിലതു നനയുന്നു, ചിലത് ചിതലെടുക്കുന്നു. പാഠപുസ്തകമായതുകൊണ്ട് ഒരെണ്ണംപോലും മോഷണം പോകില്ലെന്നത് നേര്. ഉച്ചക്കഞ്ഞിക്കുള്ള അരിയായിരുന്നു ഇത്തരത്തില്‍ സ്‌റ്റോക്കിരിക്കുന്നതെങ്കില്‍ അരിപ്പുര പോലും കള്ളന്‍ കൊണ്ടുപോയേനേ.

പഠിപ്പീര് നടക്കാത്ത സാഹചര്യത്തില്‍ എന്തിനു പുസ്തകം എന്ന മട്ടില്‍ ഒട്ടേറെ വിവരമുള്ള മിടുക്കന്‍മാര്‍ പുസ്തകം കൈയേറ്റു വാങ്ങാനേ പോയിട്ടില്ല. ആ നിലയിലാണ് അടുത്ത ടേമിലേക്കുള്ള പുസ്തകങ്ങളുടെ വരവ്. നവംബറില്‍ തുടങ്ങുമത്രെ അവസാന ടേമിലേക്കുള്ള രണ്ടു കോടി ഗ്രന്ഥങ്ങളുടെ അടി. അന്നു കോവിഡ് ഏതു ഗതിയിലായിരിക്കുമെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.കടലാസ് വാങ്ങുന്ന കമ്പനിയുടെയും മഷി തരുന്ന കമ്പനികളുടെയും മറ്റും കമ്മീഷന്‍ ചിലര്‍ക്കൊക്കെ കിട്ടുന്നുണ്ടാവണം. അല്ലാതെ സ്‌കൂള്‍ തുറക്കാതെ കുട്ടികള്‍ പഠിക്കാതെ ഈ പുസ്തകമൊക്കെ എന്തിന് അടിച്ചുകൂട്ടുന്നു. കായികമേളയില്ല, കലോത്സവമില്ല, വാര്‍ഷികമില്ല. കുട്ടികള്‍ അധ്യാപകരെ കണ്ടിട്ടില്ല. അധ്യാപകര്‍ കുട്ടികളെ കണ്ടിട്ടില്ല. കുട്ടികള്‍ പരസ്പരം അറിയുന്നുമില്ല. സ്‌കൂളില്‍ ചേര്‍ന്നതല്ലാതെ ഒന്നാം ക്ലാസുകാരന്‍ പള്ളിക്കൂടം കണ്ടിട്ടുമില്ല. സംഗതിയുടെ രസം അതൊന്നുമല്ല.

കുട്ടികള്‍ ഏറ്റുവാങ്ങാത്ത പുസതകങ്ങളുടെ ഗതി എന്തെന്നു കൂടി അറിയണം. അഞ്ചു വര്‍ഷം കൂടുമ്പോള്‍ വില്‍ക്കാത്ത പാഠപുസ്തകങ്ങള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിക്കും. പതിവായി കേരളത്തിലെ പാഠപുസ്തകങ്ങള്‍ ആരാണ് വാങ്ങുന്നതെന്ന് അറിയുമ്പോള്‍ അന്തം വിടരുത്. തമിഴ് നാട്ടില്‍ ശിവകാശിയിലെ പടക്ക കമ്പനികളാണ് ടണ്‍ കണക്കിന് പുസ്തകങ്ങള്‍ കേരളത്തില്‍നിന്നു ലോറിയില്‍ വാങ്ങി നിറച്ചുകൊണ്ടുപോവുക. കോടിക്കണക്കിന് പുസ്തരങ്ങള്‍ വേസ്റ്റ് കടലാസ് നിരക്കില്‍ തൂക്കി വില്‍ക്കപ്പെടുന്നു. അങ്ങനെ ഈ പുസ്‌കകമൊക്കെ ബിഡിപ്പടക്കമായി നമ്മുടെ കുട്ടികളുടെ കൈകളിലേക്ക് വിഷുവിനും ക്രിസ്മസിനും ആണ്ടുപിറവിക്കുമൊക്കെ മടങ്ങിവരുന്നു. സമ്മതിക്കണം നമ്മുടെ പാഠപുസ്തങ്ങളുടെ ഗതിയും കുട്ടികളുടെ ഭാവിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (29 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (54 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends