Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മണിക്കൂറുകൾക്കിടെ അഞ്ച് അസ്വാഭാവിക മരണങ്ങൾ; രക്തം ചർദിച്ചും വിഷംകുടിച്ചും മരണങ്ങൾ, മൃതദേഹങ്ങൾ സൂക്ഷിക്കാനാകാതെ നിറഞ്ഞ് മോർച്ചറികൾ, തിരുവോണ നാലിൽ നെടുങ്കണ്ടം പോലീസിന്റെ നെട്ടോട്ടം

02 SEPTEMBER 2020 09:34 PM IST
മലയാളി വാര്‍ത്ത

തിരുവോണനാളിൽ കേരളത്തെ നടുക്കി മണിക്കൂറുകൾക്കിടെ അഞ്ച് അസ്വാഭാവിക മരണങ്ങൾ, ഒടുവിൽ മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ലാതെ വലഞ്ഞത് പോലീസുകാരുടെ നെട്ടോട്ടം. നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിലാണ് രണ്ട് ദിവസത്തിനിടെ അഞ്ച് പേർ മരിച്ചത്. ഇതിൽ രണ്ടുപേർ രക്തം ഛർദിച്ചാണ് മരിച്ചത്. ഒപ്പം ഒരാൾ വിഷം കുടിച്ചും മറ്റ് രണ്ട് പേർ തൂങ്ങിമരിക്കുകയുമായിരുന്നു. ഇത്തരത്തിൽ മണിക്കൂറുകൾക്കുള്ളിൽ അഞ്ച് മൃതദേഹങ്ങൾ കൈകാര്യം ചെയ്യേണ്ടിവന്നതോടെ പോലീസുകാരുടെ ജോലിയും ഇരട്ടിയായി.

അതേസമയം മനീഷഭവനിൽ താര(47) വീട്ടിൽ രക്തം ഛർദിച്ച് മരിച്ച സംഭവമായിരുന്നു ആദ്യത്തേത്. തൊട്ടുപിന്നാലെ സുശീൽകുമാർ(45) എന്നയാളെയും രക്തം ഛർദിച്ച് മരിച്ചനിലയിൽ കണ്ടെത്തുകയുണ്ടായി. ഈ രണ്ട് കേസുകളിലും പോലീസ് നടപടികൾ തുടരുന്നതിനിടെയാണ് ഉത്രാടദിവസം വിഷം കുടിച്ച് ആശുപത്രിയിലായിരുന്നയാൾ മരിച്ചെന്ന സന്ദേശവും ലഭിക്കുന്നത് തന്നെ. പിന്നാലെ ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.

ഇതേതുടർന്ന് തിരുവോണദിവസം നാല് മൃതദേഹങ്ങളാണ് നെടുങ്കണ്ടം പോലീസ് ഇൻക്വസ്റ്റ് ചെയ്തത്. താലൂക്ക് ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളേജിലും ഫ്രീസർ സൗകര്യമില്ലാത്തതിനാൽ നാല് മൃതദേഹങ്ങളും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. കോവിഡ് പരിശോധനയടക്കം നടത്തേണ്ടതിനാലാണ് മൃതദേഹം ഇത്രയധികം ദിവസം സൂക്ഷിക്കേണ്ടിവരുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഇതിനിടെ താരയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും പാതിവഴിയിൽ പോലീസിന് മടങ്ങേണ്ടിവന്നത് കാര്യങ്ങൾ സങ്കീർണമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ ആ സമയം ഫ്രീസറുകൾ ഒഴിവില്ലെന്നും പത്ത് മൃതദേഹങ്ങൾ കാത്തുകിടക്കുകയാണെന്നുമായിരുന്നു പോലീസിന് ലഭിച്ച സന്ദേശം എന്നത്.

ഇതോടൊപ്പം നാല് മൃതദേഹങ്ങളും കട്ടപ്പനയിലെ ആശുപത്രിയിൽ സൂക്ഷിച്ചതിന് പിന്നാലെയാണ് സെപ്റ്റംബർ ഒന്നാംതീയതി മറ്റൊരു അസ്വാഭാവിക മരണവും റിപ്പോർട്ട് ചെയ്തത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരു ഗൃഹനാഥൻ വീടിനടുത്ത മരത്തിൽ തൂങ്ങിമരിക്കുകയാണ് ചെയ്തത്. വിവരം കിട്ടിയതോടെ പോലീസ് സംഘം അങ്ങോട്ടേക്ക് പുറപ്പെടുകയും ചെയ്തു.

പി.പി.ഇ. കിറ്റ് ധരിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെങ്കിലും മൃതദേഹം സൂക്ഷിക്കാൻ സൗകര്യമുണ്ടായിരുന്നില്ല എന്നത് ദാരുണ സംഭവം തന്നെയായിരുന്നു. കട്ടപ്പനയിൽ ഫ്രീസറുകൾ ഒഴിവില്ലാത്തതിനാൽ ഒരു ദിവസം മുഴുവൻ മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെയാണ് സൂക്ഷിച്ചത് പോലും. മാത്രമല്ല, മരിച്ചവരിൽ ചിലർ ദരിദ്രകുടുംബത്തിൽപ്പെട്ടവരായതിനാൽ ഫ്രീസർ വാടകയും പോലീസും സന്നദ്ധ സംഘടനകളും ചേർന്നാണ് നൽകിവന്നത്.

അതേസമയം അഞ്ച് മരണങ്ങളിൽ മൂന്നെണ്ണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയുണ്ടായി. ഒപ്പം രക്തം ഛർദിച്ച് മരിച്ചവരുടെ മൃതദേഹ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. ഇരുവർക്കും നേരത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അഞ്ച് മരണങ്ങളിലും മണിക്കൂറുകളോളം പി.പി.ഇ. കിറ്റ് ധരിച്ചാണ് പോലീസുകാർ നടപടികൾ മുഴുവനും പൂർത്തിയാക്കിയത്. പി.പി.ഇ. കിറ്റ് ധരിച്ചുവേണം ഒരു മൃതദേഹം പുറത്തെടുക്കാനും മറ്റു നടപടികൾ പൂർത്തിയാക്കാനും. ശേഷം കിറ്റ് അഴിച്ചുമാറ്റി പുതിയ യൂണിഫോം ധരിക്കണം എന്നതാണ്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അഞ്ച് മരണം സംഭവിച്ചതോടെ പോലീസുകാർ വളരെ അധികം പ്രയാസപ്പെടുകയുണ്ടായി.

അതോടൊപ്പം തന്നെ മരിച്ച അഞ്ചുപേരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് നെടുങ്കണ്ടം എസ്.ഐ. കെ. ദിലീപ് കുമാർ പറഞ്ഞു. രക്തം ഛർദിച്ച് മരിച്ച രണ്ടു പേരുടെ റിപ്പോർട്ടുകൾ പോലീസ് സർജന് കൈമാരുകയും ചെയ്തിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (29 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (54 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends