Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

അന്വേഷണം നീളുന്നു... തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പുതിയ മാനങ്ങളിലേക്ക് നീങ്ങുന്നു; ബെംഗളരുവില്‍ നിന്നും പിടിയിലായ ലഹരി മരുന്ന് രാജാവ് മുഹമ്മദ് അനൂപ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്

03 SEPTEMBER 2020 09:29 AM IST
മലയാളി വാര്‍ത്ത

നയതന്ത്ര പാര്‍സലിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയിരുന്നത് സ്വര്‍ണ്ണം മാത്രമോ? അതോ മയക്കുമരുന്നും കടത്തിയിരുന്നോ? ഒടുവില്‍ തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ മാനങ്ങളിലേക്ക് നീങ്ങുകയാണ്.

ബെംഗളരുവില്‍ നിന്നും പിടിയിലായ ലഹരിമരുന്ന് രാജാവ് മുഹമ്മദ് അനൂപ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുതിയ വഴിക്ക് നീങ്ങുന്നത്.

അതിനിടെ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ബംഗളുരു മയക്കുമരുന്ന് കേസും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

നയതന്ത്ര പാര്‍സല്‍ കേസിലെ മുഖ്യ പ്രതി കെ.റ്റി. രമീസുമായി അനൂപ് മുഹമ്മദിന് അടുത്ത ബന്ധമുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ എത്തിയിരുന്ന നയതന്ത്ര പാര്‍സലിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ഇക്കാര്യം തെളിയിക്കാന്‍ ഇനി കഴിയുകയില്ല. രമീസും സ്വപ്നയുമായി ചേര്‍ന്ന് അനൂപ് മയക്കുമരുന്ന് കടത്തിയിരുന്നോ എന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്.

ബെംഗളുരു കമ്മന ഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയെന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതി മുഹമദ് അനൂപിന്റെ മൊഴി നല്‍കിയതോടെയാണ് വിവാദം പുകഞ്ഞത് . എന്നാല്‍ ആറുലക്ഷത്തില്‍ ഒതുങ്ങുന്ന ബന്ധമല്ല ബിനീഷും അനൂപുമായി ഉള്ളതെന്നും നര്‍ക്കോട്ടിക് സെല്‍ കരുതുന്നു.
ബെംഗളുരു കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കേസിലാണ് കൊച്ചി സ്വദേശി മുഹമദ് അനൂപ്, റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി അനിഘ എന്നിവര്‍ പിടിയിലായത്. കമ്മനഹള്ളിയിലെ ഹൈയാറ്റ് ആഗ്‌നസ് ആര്‍ക്കേഡ് എന്ന ഹോട്ടല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തിയെന്നാണ് കേസ്.

2015ല്‍ കമ്മനഹള്ളിയില്‍ ആരംഭിച്ച ഹോട്ടലിന് പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നാണ് മുഹമദ് അനൂപിന്റെ മൊഴി. 2013 മുതല്‍ ബംഗളുരുവില്‍ മയക്കുമരുന്ന് ഇടപാടുകള്‍ തുടങ്ങിയെന്നും മൊഴിയിലുണ്ട്. കമ്മനഹള്ളി കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കും നൈറ്റ് പാര്‍ട്ടികള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടന്നും അനൂപ് കര്‍ണ്ണാടക നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ വിഭാഗത്തോട് പറഞ്ഞിട്ടുണ്ട്. ഇതിനിടെ പ്രതികള്‍ കുമരകത്ത് നടത്തിയ നൈറ്റ് പാര്‍ട്ടിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബനീഷിന്റെ മയക്കുമരുന്ന് മാഫിയാ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടെങ്കിലും അന്വേഷണം നടത്താതെ ആരോപണം ഒതുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം അനൂപ് സുഹൃത്താണെന്നും അയാള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം അറിയില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ബിസിനസ് ആവശ്യത്തിനായി മൂന്ന് ലക്ഷം രൂപ അനൂപിന് നല്‍കിയിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു. ബിനീഷിനെ അധികം വൈകാതെ നര്‍ക്കാട്ടിക് സെല്‍ ചോദ്യം ചെയ്യുമെന്നാണ് മനസിലാക്കുന്നത്.

ബംഗളുരുവില്‍ പിടിയിലായവര്‍ക്ക് കേരളത്തിലെ നിരവധി സിനിമാപ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്നും യൂത്ത് ലീഗ് ആരോപിച്ചു. അനൂപിനെ ജൂലൈ ഒന്ന് മുതല്‍ സിനിമാമേഖലയിലുള്ള പലരും വിളിച്ചതിന്റെ കോള്‍ലിസ്റ്റും യൂത്ത് ലീഗ് ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായി മയക്കുമരുന്ന് സംഘത്തിന് ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ഫിറോസ് പറഞ്ഞു.

മുഹമദ് അനൂപിനെ കൂടാതെ റിജേഷ് രവീന്ദ്രന്റെ മൊഴിപകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. 2019ല്‍ ബംഗളുരുവില്‍ മറ്റൊരു ഹോട്ടല്‍കൂടി അനൂപ് ആരംഭിച്ചപ്പോള്‍ ആശംസ അറിയിച്ചുകൊണ്ട് ബീനീഷ് കോടിയേരി ഫേസ്ബുക്കില്‍ ആശംസ അറിയിച്ചിരുന്നു.

കൊച്ചിയിലെ വ്യാപാരസമുച്ചയങ്ങളില്‍ അനൂപ് നടത്തിയിരുന്ന ബിസിനസുകള്‍ പൊളിഞ്ഞപ്പോഴാണ് ബെംഗളുവിലേക്ക് അനൂപ് മുഹമ്മദ് താവളം മാറ്റിയത്. ഇതിനുള്ള അവസരം ഒരുക്കികൊടുത്തത് ബിനീഷ് കോടിയേരിയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ബംഗളുരുവിലും കൊച്ചിയിലും നടക്കുന്ന നിശാപാര്‍ട്ടികളില്‍ വില കൂടിയ ലഹരി എത്തിച്ചിരുന്നത് അനൂപും പിടിയിലായ രവീന്ദ്രനും ചേര്‍ന്നാണെന്ന് നര്‍ക്കോട്ടിക് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

ഡോണ്‍ ഓഫ് ബാംഗ്ലൂര്‍ എന്നാണ് അനൂപിന്റെ വിളിപ്പേര്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറന്നാല്‍ അതിലുള്ളത് ബിനീഷ് കോടിയേരിയുടെ പോസ്റ്റുകള്‍ മാത്രമാണ്. മുഖ്യന്ത്രിയുടെ മരുമകന്‍ അനൂപിന്റെ എഫ് ബി. സുഹ്യത്താണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സിനിമാക്കാര്‍ക്ക് ബിനീഷുമായി അടുത്ത ബന്ധമുണ്ട്. ഒരു സിനിമാ നടനെ പെണ്ണുകേസില്‍ കുരുക്കിയതിന് പിന്നിലും രാഷ്ട്രീയ സിനിമാ താരത്തിന്റെ ബന്ധം പരസ്യമായ രഹസ്യമാണ്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ബംഗളുരില്‍ ഒളിവില്‍ താമസിക്കാനെത്തിയത് അനൂപിന്റെ അതിഥിയായിട്ടാണെന്ന റിപ്പോര്‍ട്ടും എന്‍ ഐ എക്ക് കിട്ടിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (29 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (54 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends