Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഒപ്പിലെന്തിരിക്കുന്നു... മുഖ്യമന്ത്രിയുടെ ഓഫീസിലെ അതീവ പ്രാധാന്യമുള്ള ഫയലുകള്‍ എങ്ങനെ ബിജെപിയുടെ കൈയിലെത്തി എന്ന സര്‍വത്ര കണ്‍ഫ്യൂഷനില്‍ സര്‍ക്കാര്‍; കോണ്‍ഗ്രസിനെക്കാളും ബിജെപിക്കാര്‍ ഫയലുകളുമായി രംഗത്തെത്തുമ്പോള്‍

04 SEPTEMBER 2020 11:40 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ ഓഫീസിലെ ബി ജെ പിക്കാരനെ കണ്ടെത്താന്‍ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം അരയും തലയും മുറുക്കി രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അതീവ പ്രാധാന്യമുള്ള ഫയലുകള്‍ എങ്ങനെ ബിജെപിയുടെ കൈയിലെത്തി എന്ന സര്‍വത്ര കണ്‍ഫ്യൂഷനിലാണ് സര്‍ക്കാരും മുഖ്യന്ത്രിയുടെ ഓഫീസും.

അതിനിടെ മലയാള മനോരമ ദിനപ്പത്രം മുഖ്യമന്ത്രിയുടെ ഒറിജിനല്‍ ഒപ്പും ഡൂപ്ലിക്കേറ്റ് ഒപ്പും പുറത്തുവിട്ടതോടെ ഫയലിലെ ഒപ്പ് മുഖ്യന്ത്രിയുടേതല്ലെന്ന് തെളിഞ്ഞു.

കേരളത്തില്‍ നിന്നും പുറത്തു പോയ സമയത്ത് തന്റെ വ്യാജ ഒപ്പിട്ട് സെക്രട്ടേറിയറ്റില്‍ നിന്നും ഫയല്‍ പാസാക്കിയെന്ന ബിജെപിയുടെ ആരോപണം മുഖ്യമന്ത്രി തള്ളിയെങ്കിലും അതുണ്ടാക്കിയ പ്രകമ്പനം ചെറുതല്ല. ഫയലിലെ ഒപ്പ് തന്റെ ഒപ്പ് തന്നെയാണെന്നും സാധാരണ ഗതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാകാം ബിജെപിയുടെ ആരോപണമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നേരത്തെ ഇതുപോലൊരു ആരോപണം വന്നതാണ്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന കെസി ജോസഫിന്റെ ആരോപണത്തിന് അന്ന് നല്‍കിയ വിശദീകരണം നേരത്തേ മുന്നിലുണ്ട്. ഫയലുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ച് കൊടുത്ത് തീര്‍പ്പാക്കേണ്ട ഫയലുകളില്‍ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. ഫിസിക്കല്‍ ഫയലുകളിലും ഇലക്ട്രോണിക് ഫയലുകളുമെല്ലാം അത്തരത്തില്‍ ഒപ്പിട്ട് അയച്ചിട്ടുണ്ട്. എന്നാല്‍ ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് മാര്‍ഗ്ഗത്തിലൂടെ തീര്‍പ്പാക്കാന്‍ കഴിയില്ല.

ഇത് നേരത്തെ മുതല്‍ സ്വീകരിച്ച് വരുന്ന നടപടി ക്രമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി കൊണ്ടുവന്ന ഒപ്പ് എന്റെ ഒപ്പാണ്, അന്ന് മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്തംബര്‍ 6ന് വന്ന 39 ഫയലുകള്‍ ഒപ്പിട്ടിട്ടുണ്ട്. ഐ പാഡില്‍ ഫയലിന്റെ വിശദാംശങ്ങള്‍ വായിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. ആറിന് ഫയല്‍ കിട്ടി, ആ ഫയല്‍ ഒപ്പിട്ട് തിരിച്ച് നല്‍കിയതിന്റെ രേഖ എന്റെ കയ്യിലുണ്ട്. എല്ലാ ദിവസവും ഇങ്ങനെ തനിക്ക് ഫയലുകള്‍ ലഭിക്കുമായിരുന്നു. അവയെല്ലാം നോക്കി അംഗീകരിക്കേണ്ടത് അംഗീകരിച്ച്, തിരിച്ച് അയക്കേണ്ടത് അയക്കാറുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ബിജെപി ആരോപണത്തിന് പിന്തുണയുമായി വന്ന ലീഗിനെയും കോണ്‍ഗ്രസിനെയും പിണറായി പരിഹസിച്ചു. ബിജെപിയുടെ ആരോപണം 'ഒക്കെ ചങ്ങാതിമാര്‍' എങ്ങനെ ഏറ്റെടുക്കാതിരിക്കും. ബിജെപി പറഞ്ഞാല് ലീഗും യുഡിഎഫും ഏറ്റെടുക്കും. ആരോപണം ഉന്നയിച്ച ആള്‍ക്ക് ഒരു പക്ഷേ ഇതിലെ സാങ്കേതികത്വം അറിയില്ലായിരിക്കാം. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് അറിയാതിരിക്കാന്‍ വഴിയില്ല. 2013 ഓഗസ്റ്റ് മുതല്‍ ഇത്തരം ഫയലുകള്‍ ഇ ഓഫീസ് ഫയലുകള്‍ വഴി തീര്‍പ്പാക്കാറുണ്ട്.

കോണ്‍ഗ്രസിനെക്കാളും വാശിയില്‍ ലീഗാണ് ചില കാര്യങ്ങളില്‍ ബിജെപിയെ സഹായിക്കുന്നത്. ഈ ഒപ്പ് ആരോപണം അല്‍പ്പം ഗവേഷണം നടത്തി കണ്ടെത്തിയതാണല്ലോ, തീരെ അറിയാതെ ചെയ്തതാവില്ല. കുറച്ച് നേരത്തേക്ക് പുക മറ ഉണ്ടാക്കാനായി ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഒപ്പിട്ട ഫയലുകള്‍ ബിജെപി നേതാക്കള്‍ക്ക് കിട്ടിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു.

എന്നാല്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ് ചെയ്തത്. താന്‍ ഉന്നയിച്ച ആരോപണം തെറ്റെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ കൈയില്‍ ഫയലിന്റെ പകര്‍പ്പ് ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് സംവിധാനത്തിലൂടെ മുഖ്യമന്ത്രി ഫയല്‍ അംഗീകരിച്ചു എന്നാണ് പറയുന്നത്. മാതൃഭാഷാ ദിനാചരണത്തിന്റെ ഫയല്‍ ഇ ഫയലല്ല. ഇക്കാര്യം മന്ത്രി തോമസ് ഐസക്ക് സമ്മതിച്ചിട്ടുണ്ട്. ഫയല്‍ ഒപ്പിടാനുള്ള ഏക മാര്‍ഗ്ഗം ഫയല്‍ സ്‌കാന്‍ ചെയ്ത് മുഖ്യമന്ത്രിക്ക് അയക്കുക എന്നതാണ്. അപ്രകാരം സ്‌കാന്‍ ചെയ്ത് അയക്കുന്ന ഫയലിന്റെ ഒറിജിനലില്‍ മുഖ്യമന്ത്രി എങ്ങനെയാണ് ഒപ്പിടുന്നത്. സന്ദീപിന്റെ കൈയിലുള്ള ഫയലില്‍ മുഖ്യമന്ത്രി തന്റെ അസല്‍ ഒപ്പാണ് ചാര്‍ത്തിയിരിക്കുന്നത്.

സെക്രട്ടേറിയറ്റിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുമ്പേ സര്‍ക്കാരിന് ആശങ്കയുണ്ടായിരുന്നു രമേശ് ചെന്നിത്തല നടത്തുന്ന പത്രസമ്മേളനങ്ങളാക്കെ സെക്രട്ടേറിയറ്റിലെ ഫയലുകളെ കുറിച്ചുള്ളതാണ്. ഫയലുകള്‍ ചോരുന്ന വഴി അന്വേഷിക്കാന്‍ സര്‍ക്കാര്‍ പല വഴികളും പരീക്ഷിച്ചു. അതോടെ ചെന്നിത്തലയുടെ പത്രസമ്മേളനങ്ങള്‍ക്ക് അയവു വന്നു. അപ്പോഴാണ് ബി ജെ പി നേതാവിന്റെ വെളിപ്പെടുത്തല്‍ വരുന്നത്. ഇനി അതിനും തടയിടാനാണ് സര്‍ക്കാരിന്റെ തീരുമാനം.

തന്റെ ഓഫീസില്‍ നിന്നാണ് സന്ദീപ് വാര്യര്‍ക്ക് വിവരം കിട്ടിയതെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് സംശയമില്ല. ആരോപണത്തിന് അടിസ്ഥാനമായ ഫയല്‍ താന്‍ സ്ഥലത്തില്ലാത്ത കാലത്താണ് ഒപ്പിട്ടത്. അക്കാര്യം എങ്ങനെയാണ് ബിജെപി നേതാവ് അറിഞ്ഞത്? അപ്പോള്‍ തന്റെ ഓഫീസില്‍ നിന്നും സ്ഥിരമായി വിവരങ്ങള്‍ ചോരുന്നുണ്ടോ? അത് ശരിയാണെങ്കില്‍ കള്ളന്‍ കപ്പലിലാണെന്ന തന്റെ പഴയ സംശയം സത്യമാണ്. മുമ്പും മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ല. ഇപ്പോള്‍ വിശ്വാസമില്ലായ്മയുടെ ആഴം കൂടി.

സഹമന്ത്രിമാരെ പോലും സംശയിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങുകയാണ്. ഇത്തരത്തില്‍ എത്ര ഫയലുകളുടെ വിവരങ്ങള്‍ പുറത്തു പോയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അന്വേഷിക്കുന്നത്. എത്രയും വേഗം ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (10 minutes ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (6 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (8 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

Malayali Vartha Recommends