കോഴിക്കോട്ടെ പോലീസുകാരുടെ 10 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമായി, ചിന്താവളപ്പ് പൊലീസ് ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം ഈ മാസം

കോഴിക്കോട് റാംമോഹന്‍ റോഡിലെ ചിന്താവളപ്പ് പൊലീസ് ക്വാര്‍ട്ടേഴ്‌സ് ഈ മാസം ഉദ്ഘാടനം ചെയ്യും. കേരള പൊലീസ് ഭവന നിര്‍മാണ കോര്‍പറേഷനെയാണ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരുന്നത്. ചോര്‍ന്നൊലിക്കുന്ന പഴയ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു പുതിയ അടച്ചുറപ്പുള്ള ക്വാര്‍ട്ടേഴ്‌സിനായി ഒട്ടേറെ നിവേദനങ്ങള്‍ക്കൊടുവിലാണ് ചിന്താവളപ്പില്‍ ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ തീരുമാനമായത്.
പൊലീസുകാരുടെ 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, അവസാനമായി ലഭിക്കാനുണ്ടായിരുന്ന വെള്ളത്തിന്റെയും വൈദ്യുതിയുടെയും കണക്ഷനും ലഭിച്ചു. ഈ മാസാവസാനം തന്നെ ഉദ്ഘാടനം ഉണ്ടാകും. ഉദ്ഘാടകന്‍ ആര് വേണമെന്നുള്ള ആലോചന തുടരുന്നു. ചടങ്ങുകള്‍ ഓണ്‍ലൈന്‍വഴിയാണു നടക്കുക. 4 നിലകളിലായി 48 ഫ്‌ലാറ്റുകളാണ് ഇവിടെയുള്ളത്.
750 ചതുരശ്ര അടിയാണ് ഒരു അപ്പാര്‍ട്‌മെന്റ്. മൊത്തം 3.2 കോടി രൂപ ഇതിനായി ചെലവായി. 12 നിലയില്‍ സിപിഒ, സീനിയര്‍ സിപിഒ, എസ്‌ഐ എന്നിവര്‍ക്കായി 144 ഫ്‌ലാറ്റുകളും 96 ഓഫിസേഴ്സ് ഫ്‌ലാറ്റുകളുമായിരുന്നു ആദ്യം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഉദ്യോഗസ്ഥരുടെ ചില തീരുമാനങ്ങള്‍ മാറി മറഞ്ഞു.
2010-ല്‍ കെട്ടിട നിര്‍മാണം ആരംഭിച്ചു. ഡിപ്പാര്‍ട്‌മെന്റ് മേധാവികളുടെ അനുമതി ലഭിക്കാത്തതിനാല്‍ പലതവണ നിര്‍മാണ പ്രവൃത്തി വൈകി. നിര്‍മാണം ആരംഭിച്ചതിനു ശേഷം ഏറ്റെടുത്ത കരാറുകാര്‍ പലരും പാതിവഴിയില്‍ പണി നിര്‍ത്തിപ്പോയി. നിര്‍മാണം വൈകാന്‍ കാരണം കേരള പൊലീസ് ഭവന നിര്‍മാണ കോര്‍പറേഷന്റെ കെടുകാര്യസ്ഥതയാണെന്ന് പൊലീസുകാര്‍ ആരോപിക്കുന്നു. പുതിയ ക്വാര്‍ട്ടേഴ്‌സിനു അപേക്ഷിച്ചവരുടെ സീനിയോറിറ്റി പ്രകാരം ഫ്‌ലാറ്റുകള്‍ സിറ്റി പൊലീസ് മേധാവി എ.വി.ജോര്‍ജ് അനുവദിക്കും.
https://www.facebook.com/Malayalivartha
























