Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ജില്ലാ സെക്രട്ടറിയെ തള്ളി ഡിവൈഎഫ്‌ഐ; കൊല്ലപ്പെട്ടവരുടെ കൈയില്‍ ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് എ.എ റഹീം; കൊലപാതകത്തില്‍ ഡി.സി.സി നേതൃത്വത്തിന് പങ്കെന്ന് പുതിയ ആരോപണം; ഷജിത്തിനെ അടൂര്‍പ്രകാശ് നേരിട്ടു കണ്ടു

04 SEPTEMBER 2020 11:57 AM IST
മലയാളി വാര്‍ത്ത

വെഞ്ഞാറമൂട് കൊലപാതകത്തില്‍ കൊല്ലപ്പെട്ടവരുടെ കൈയില്‍ ആയുധമുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യത്തില്‍ സി.പി.എമ്മില്‍ രണ്ട് അഭിപ്രായം. കൊല്ലപ്പെട്ടവര്‍ സ്വയരക്ഷയ്ക്കായി ആയുധം കൈയില്‍ കരുതിയിരിക്കാമെന്നാണ് കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കൊലയാളികളും കൊല്ലപ്പെട്ടവരും പരസ്പരം ആയുധം ഉപയോഗിക്കുന്ന ദൃശ്യം വ്യക്തമായിരുന്നു. ഇതിന് വിശദീകരണമായിയാണ് സി.പി.എമ്മിന്റെ ജില്ലാ നേതാക്കളായ ആനാവൂര്‍ നാഗപ്പനും, വി.ശിവന്‍കുട്ടിയും കോലിയക്കോട് കൃഷ്ണന്‍നായരും രംഗത്ത് വന്നത്. എന്നാല്‍ ഇന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഈ അഭിപ്രായം പൂര്‍ണമായി തള്ളുകയാണ്. കൊല്ലപ്പെട്ടവരുടെ കൈയില്‍ ആയുധമില്ലായിരുന്നുവെന്നാണ് റഹിം പറയുന്നത്. കൊല്ലപ്പെട്ടവരുടെ കൈയില്‍ ആയുധം ഉണ്ടായിരുന്നില്ല. പിടിയിലായ പ്രതികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നത് അതിന്റെ തെളിവാണ്. ഇതുവായി ബന്ധപ്പെട്ട് ആനാവൂര്‍ പറഞ്ഞത് രണ്ട് സാധ്യതകള്‍ മാത്രമാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

അടൂര്‍ പ്രകാശിന്റെ പങ്കിനൊപ്പം ഇന്ന് ഡി.സി.സി നേതൃത്വനും പങ്കുണ്ടെന്നാണ് എ.എ റഹീം ഇന്ന് ആരോപിച്ചത്. കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതി ഉണ്ണി കോണ്‍ഗ്രസ് ഭാരവാഹിയാണ്. അറസ്റ്റിലായ പ്രവര്‍ത്തകരെ ഇതുവരെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. കൊലയാളികളെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കോണ്‍ഗ്രസ് ആക്ഷേപിക്കുകയാണ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമന്‍ നായര്‍ അക്രമത്തിന്റെ നേരിട്ടുള്ള ആസൂത്രണത്തില്‍ പങ്കെടുത്തു. അറസ്റ്റിലായ ഉണ്ണി ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റാണ്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റും ആണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൃത്യം ചെയ്തത്. ഇയാളെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല. കൊല്ലപ്പെട്ട മിഥിലാജിന്റേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ വ്യാജമാണ്. കേസില്‍ പ്രതിയായ ഷജിത്തിനെ അടൂര്‍ പ്രകാശ് നേരില്‍ കണ്ടുവെന്നും റഹീം ആരോപിച്ചു.

വെഞ്ഞാരമൂട് ഗുഢാലോചനയില്‍ എം.പിക്കും കോണ്‍ഗ്രസ് നേതാകള്‍ക്കും പങ്കുണ്ട്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ വ്യാജ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉയത്തുന്നതെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വാദം. അതെ സമയം കോണ്‍ഗ്രസ് നേതൃത്വം കേസിന്റെ അന്വേഷണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുമാണ്. പക്ഷേ ഈ ആവശ്യത്തോട് സി.പി.എമ്മും സര്‍ക്കാരും ഇതുവരെ പ്രതികരിച്ചിട്ടുമില്ല. റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് ഇതുവരെ പരാതിയുണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ആ അന്വേഷണം തന്നെ നടക്കട്ടെ എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങോട് പറഞ്ഞത്. അതുകൊണ്ട് തന്നെ സി.ബി.ഐ അന്വേഷണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിക്കാനും സാധ്യത കുറവാണ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ ഉണ്ണിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്നയാളാണ് ഉണ്ണി. മദപുരത്തുള്ള ഒരു പാറയുടെ മുകളില്‍ നിന്ന് ആറ്റിങ്ങള്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊലയാളി സംഘത്തിലുണ്ടായ സജീവിനെയും സനലിനെയും നേരത്തെ പോലീസ് പിടികൂടിയിരുന്നു.സംഘത്തിലെ നാലാമനും രണ്ടാം പ്രതിയുമായ അന്‍സറിനായുള്ള തിരച്ചില്‍ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (10 minutes ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (6 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (8 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

Malayali Vartha Recommends