തേങ്ങ വീണതുമായി ബന്ധപ്പെട്ടുള്ള അയല്‍വാസികളുടെ തര്‍ക്കം തീര്‍ക്കാന്‍ എത്തിയ ആള്‍ക്ക് കുത്തേറ്റു

പൊന്നാനിയില്‍ അയല്‍വാസികളുടെ തര്‍ക്കത്തിനിടയില്‍ മദ്ധ്യസ്ഥം പറയാനെത്തിയ ആള്‍ക്ക് കുത്തേറ്റു. കുത്തേറ്റ കുറ്റിക്കാട് കര്‍മ റോഡിനു സമീപം ഊശാരിപ്പറമ്പില്‍ പ്രവീണി(43)നെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിലെ പൈപ്പിനു മുകളിലേക്കു തേങ്ങ വീണതുമായി ബന്ധപ്പെട്ടായിരുന്നു അയല്‍വാസികളുടെ തര്‍ക്കം. പൊന്നാനിയിലെ ടെക്‌സ്‌റ്റൈല്‍സ് ഉടമയായ മോടംപറമ്പില്‍ നാണു (53 )വിന്റെ വീട്ടുപറമ്പിലെ പൈപ്പിനു മുകളിലേക്കാണ് അയല്‍വാസിയുടെ തെങ്ങില്‍ നിന്നു തേങ്ങ വീണത്.
തര്‍ക്കം രൂക്ഷമായപ്പോള്‍ തൊട്ടടുത്ത വീട്ടിലുള്ള പ്രവീണ്‍ കാര്യം തിരക്കാനെത്തിയതായിരുന്നു. പ്രവീണ്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ നാണു പ്രവീണിന്റെ വയറ്റില്‍ കത്തികൊണ്ടു കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ പ്രവീണിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവ സ്ഥലത്തു വച്ചുതന്നെ നാണുവിനെ പൊന്നാനി സിഐ മഞ്ജിത്ത് ലാല്‍ അറസ്റ്റ് ചെയ്തു. കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























