Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പാമ്പ്ര എസ്റ്റേറ്റിന് സമീപം യാത്രക്കാര്‍ക്ക് മുന്‍പില്‍ വീണ്ടും കടുവയെത്തി! ബത്തേരി-പുല്‍പള്ളി പാതയില്‍ ഏതുനിമിഷവും കടുവയെത്താമെന്ന ഭീതിയില്‍ യാത്രക്കാര്‍!

04 SEPTEMBER 2020 12:39 PM IST
മലയാളി വാര്‍ത്ത

ചെതലയം റേഞ്ചിന്റെയും വയനാട് വന്യജീവി സങ്കേതത്തിന്റെയും പരിധിയിലൂടെ പോകുന്ന ബത്തേരി-പുല്‍പള്ളി റൂട്ടില്‍ പാമ്പ്ര എസ്റ്റേറ്റിന് സമീപം യാത്രക്കാര്‍ക്കു മുന്‍പില്‍ വീണ്ടും കടുവയെത്തി. ഈ വഴിയില്‍ ഏതുനിമിഷവും കടുവയെത്താമെന്ന ഭീതിയിലാണു യാത്രക്കാര്‍. റോഡരികിലും റോഡിനു നടുവിലുമെല്ലാം കടുവയെ പലപ്പോഴായി കണ്ടവരുണ്ട്. അടുത്തിടെയായി കടുവ പകലും സാന്നിധ്യമറിയിച്ചു തുടങ്ങി.

ഇക്കഴിഞ്ഞ 20-ാം തീയതി ഇതേ ഭാഗത്ത് സ്‌കൂട്ടറിലെത്തിയ ബത്തേരി കേരള ബാങ്ക് ജീവനക്കാരി കെ.ജി.ഷീജയുടെ മുന്‍പിലേക്ക് കടുവയെത്തിയിരുന്നു. മറ്റു വാഹനങ്ങള്‍ എത്തിയതാണ് അവര്‍ക്ക് രക്ഷയായത്. രണ്ടു പേര്‍ യാത്ര ചെയ്‌തെത്തിയ ബൈക്കിനു പിന്നാലെ കടുവ ഓടിയടുക്കുന്നതു കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതും ചെതലയത്തിനടുത്ത പ്രദേശമാണ്. കാറിലെത്തിയവരുടെ മുന്‍പിലേക്ക് വടക്കനാട് പച്ചാടിയില്‍ കടുവ റോഡു മുറിച്ചു കടന്നെത്തിയത് രണ്ടു മാസം മുന്‍പാണ്.

ഇത്തവണ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ബത്തേരി എസ്ബിഐ മെയിന്‍ ബ്രാഞ്ച് മാനേജര്‍ ഫ്രെഡറിക് ജോസാണ് റോഡിലേക്ക് ഇറങ്ങാനൊരുങ്ങി വഴിയരികില്‍ നില്‍ക്കുന്ന കടുവയെ കണ്ടത്. ഒന്നര മിനിറ്റോളം കാര്‍ യാത്രക്കാരെ സാകൂതം നോക്കി നിന്ന കടുവ പിന്നീട് അല്‍പം പിറകോട്ടു മാറി കിടന്നു കൊണ്ടായി നോട്ടം. ഇദേഹം അത് പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറലാവുകയും ചെയ്തു.

ഡ്രൈവര്‍ മുഹമ്മദ് ഷാഫിക്കൊപ്പം ഫ്രെഡറിക് ഇന്നലെ യാത്ര തിരിച്ചത് പുല്‍പള്ളിയിലുള്ള ബാങ്ക് ഇടപാടുകാരെ കാണാനാണ്. ചെതലയം കഴിഞ്ഞ് 12 മണിയോടെ പാമ്പ്ര എസ്റ്റേറ്റിന് സമീപമെത്തിയപ്പോള്‍ കടുവയെ കണ്ടു. തങ്ങളെ കണ്ടതോടെ കടുവ അവിടെത്തന്നെ നിന്നുവെന്ന് ഫ്രെഡറിക് പറയുന്നു. അപ്പോള്‍ അതുവഴി വന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആരും കടുവയെ ശല്യപ്പെടുത്തുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാത്തിതിനാലാവണം കടുവ രണ്ടു ചുവട് പിന്നോട്ട് മാറി അവിടെ കിടന്നു. കടുവ അവിടെ കിടക്കവേ തന്നെ ഇരുവരും വണ്ടിയെടുത്തു പോന്നു. മാനന്തവാടി കല്ലോടി സ്വദേശിയാണ് ഫ്രെഡറിക് ജോസ്.

ചെതലയം റേഞ്ചിന്റെയും വയനാട് വന്യജീവി സങ്കേതത്തിന്റെയും പരിധിയിലൂടെയാണ് ബത്തേരി-പുല്‍പള്ളി പാത കടന്നുപോകുന്നത്. ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് കടുവ ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളായതോടെ ബസ് സര്‍വീസ് കുറഞ്ഞതിനാല്‍ ഈവഴി പോകുന്ന മിക്കവര്‍ക്കും ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ആശ്രയം. കടുവാ ഭീതിയേറിയതോടെ ഈ പാതയില്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (10 minutes ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (6 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (8 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

Malayali Vartha Recommends