യുദ്ധസമാനമായ അന്തരീക്ഷമാണ് അതിർത്തിയിൽ നിലനിൽക്കുന്നത് ; അതിര്‍ത്തി സംഘര്‍ഷം നയതന്ത്ര തലത്തിലാണ് പരിഹരിക്കേണ്ടതെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍

യുദ്ധസമാനമായ അന്തരീക്ഷമാണ് അതിർത്തിയിൽ ഇപ്പോൾ നിലനിൽക്കുന്നത്. തുടർച്ചയായി പ്രകോപനം നടത്തി ചൈനയും, പ്രതിരോധിക്കുവാൻ ആയുധങ്ങൾ ഇറക്കി ഇന്ത്യയും കളത്തിൽ ഉണ്ട് ഈ വിഷയത്തിൽ ബിപിൻ റാവത്ത്, രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അജിത് ഡോവൽ തുടങ്ങിയവർ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി ജയശങ്കർ രംഗത്തുവന്നിരിക്കുകയാണ്,.
അതിര്‍ത്തി സംഘര്‍ഷം നയതന്ത്ര തലത്തിലാണ് പരിഹരിക്കേണ്ടതെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. ഇന്ത്യാ- ചൈന അതിർത്തി തർക്കങ്ങൾ നയതന്ത്ര മാർഗങ്ങളിൽ കൂടി മാത്രമേ പരിഹരിക്കാൻ സാധിക്കൂവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്തേണ്ടത് ലോകത്തിന്റെകൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ലഡാക്കിലെ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ചൈനയുമായി കരാറുകളും ധാരണകളുമുണ്ട്. അവ പാലിക്കാൻ ഇരുകൂട്ടരും ബാധ്യസ്ഥരാണെന്നും ജയശങ്കർ പറഞ്ഞു. നയതന്ത്രതലത്തിലാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്ന പൂർണബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിലെ നിലവിലെ സാഹചര്യങ്ങളെ താൻ വിലകുറച്ച് കാണുന്നില്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. അതിർത്തിയിൽ എന്താണോ സംഭവിക്കുന്നത് അത് ബന്ധങ്ങളെ ബാധിക്കുമെന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























