വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഉണ്ണി അത്മഹത്യയ്ക്ക് ശ്രമിച്ചതായി പോലീസ്

വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഉണ്ണി അത്മഹത്യയ്ക്ക് ശ്രമിച്ചു. കൊലപാതകത്തിന് ശേഷം മദപുരത്തെ കാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ മരത്തിന്റെ ചില്ലയില്‍ തൂങ്ങിമരിക്കാനാണ് ശ്രമം നടത്തിയത്. എന്നാല്‍ മരച്ചില്ല ഒടിഞ്ഞ് ഉണ്ണി നിലത്ത് വീഴുകയായിരുന്നെന്നും പോലീസ് അറിയിച്ചു.വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ എന്‍ടിയുസി പ്രവര്‍ത്തകനായ. ഉണ്ണിക്ക് നേരിട്ട് പങ്കുള്ളതായാണ് പോലീസിന്റെ കണ്ടെത്തല്‍.
സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം മദപുരത്തെ ഒളി സങ്കേതത്തില്‍ നിന്നാണ് ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























