ഓണ്‍ലൈനിലൂടെ ബാഗ് ബുക്ക് ചെയ്തപ്പോള്‍ കാര്‍ സമ്മാനമായി ലഭിച്ചെന്നു വ്യാജ സന്ദേശം!, 20,000 രൂപ അടച്ചു കാത്തിരുന്ന യുവതിക്ക് പണികിട്ടി!

പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന് ബാഗ് ബുക്ക് ചെയ്തപ്പോള്‍ കാര്‍ സമ്മാനമായി ലഭിച്ചെന്ന് യുവതിയ്ക്ക് വ്യാജ സന്ദേശം.
ഒരാഴ്ച മുന്‍പാണ് യുവതി ബാഗ് ബുക്ക് ചെയ്തത്. തൊട്ടടുത്ത ദിവസം സഫാരി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും കാര്‍ ലഭിക്കാന്‍ 20,000 രൂപ കമ്പനിയുടെ അക്കൗണ്ടില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു.
യുവതിക്ക് വാട്‌സാപ് വഴി, പണം അയയ്‌ക്കേണ്ട ആളുടെ അക്കൗണ്ട് നമ്പറിന് പുറമേ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും അയച്ചു കൊടുത്തു.
കാര്‍ ലഭിക്കാന്‍ അക്കൗണ്ടിലൂടെ പണം കൈമാറി കാത്തിരിക്കുന്നതിനിടയിലാണ് പണം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍ വരുന്നത്.
ഇതോടെയാണ് കാര്‍ സമ്മാനമായി ലഭിച്ചെന്ന വിവരം വ്യാജമാണെന്ന് യുവതി തിരിച്ചറിയുന്നത്. യുവതി പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha
























