Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഒരേ സമയം രണ്ട് കാമുകിമാർ; ഒടുവിൽ മറ്റൊരു കാമുകിയുമായി വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിനം കയ്യിൽ വിലങ്ങ്; ആദ്യ കാമുകിയെ ഒഴിവാക്കിയത് കശുമാവിൽ കൊന്ന് കെട്ടി തൂക്കി; കാണാനില്ല എന്ന് വിളിച്ച് പറഞ്ഞതും പ്രതി; പുറത്ത് വരുന്ന നടുക്കുന്ന സത്യങ്ങൾ

05 SEPTEMBER 2020 01:40 PM IST
മലയാളി വാര്‍ത്ത

ഒരേ സമയം രണ്ട് കാമുകിമാർ..... ഒടുവിൽ ഒരു കാമുകിയെ ഉപേക്ഷിച്ച് രണ്ടാം വിവാഹത്തിന് മുതിർന്ന യുവാവിനെ പൊലീസ് പൊക്കി കാരണം മറ്റൊന്നുമല്ല ആദ്യം കാമുകിയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷമായിരുന്നു യുവാവ് വിവാഹത്തിന് ഒരുങ്ങിയത്....... വിവാഹം കഴിഞ്ഞ പിറ്റേ ദിനം തന്നെ പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു..... പേരാവൂരിൽ അരങ്ങേറിയത് ഞെട്ടിക്കുന്ന സംഭവങ്ങൾ...... യുവാവിനെ പോലീസ് പൊക്കിയതോടെ പുറത്തുവരുന്ന കാര്യങ്ങൾ ഇതൊക്കെയാണ്.......

 

കശുമാവ്‌ തോട്ടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു ആദിവാസി യുവതി. ഇവരുടെ മരണം കൊലപാതകമെന്ന് തെളിയുകയായിരുന്നു . കേസില്‍ മുന്‍കാമുകന്‍ അറസ്‌റ്റിലായി . കൊട്ടിയൂര്‍ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ (34) മരണത്തിലാണ്‌ വിവാഹിതനും കോളയാട്‌ പെരുവഴിയിലെ ഓട്ടോഡ്രൈവറുമായ വിപിന്‍ പാലുമ്മി(24) അറസ്‌റ്റിലായത്‌. പത്ത് ദിവസം മുന്‍പാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഫെയ്‌സ്‌ബുക്ക്‌ വഴി പരിചയപ്പെട്ട ശോഭയുമായിവിപിന്‍ പ്രണയത്തിലായിരുന്നുവെങ്കിലും അടുത്തിടെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്‌തിരുന്നു. ഇതുചോദ്യം ചെയ്‌തെത്തിയ ശോഭയുമായുണ്ടായ വഴക്ക്‌ കൊലപാതകത്തില്‍ കലാശിച്ചുവെന്നു പ്രതി മൊഴി നല്‍കിയതായി പോലീസ്‌ പറഞ്ഞു. യുവതിയുടെ സ്വര്‍ണാഭരണങ്ങളും പ്രതി കവര്‍ന്നിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ഓഗസ്‌റ്റ്‌ 24-നാണ്‌ യുവതിയെ കാണാതായത്‌. കേളകം പോലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്‌ നാലുദിവസം കഴിഞ്ഞ്‌ പുരളിമലയിലെ ആളൊഴിഞ്ഞ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ശോഭയെ കണ്ടെത്തിയത്‌.കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ മുറുക്കിതൂങ്ങിയനിലയിലായിരുന്നുവെങ്കിലും നിലത്ത്‌ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫോണും ആഭരണങ്ങളും നഷ്‌ടപ്പെട്ടിരുന്നു. ആത്മഹത്യയെന്ന നിലയില്‍ അന്വേഷണം മുന്നോട്ടു പോകുന്നതിനിടെ ദൂരുഹത ആരോപിച്ച്‌ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക്‌ പരാതിനല്‍കി. ശോഭയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ വിപിനുമായി നിരന്തര സമ്ബര്‍ക്കമുണ്ടെന്നു പോലീസ്‌ കണ്ടെത്തി.

കാണാതായ ദിവസം അവസാനം വിളിച്ചതും വിപിനാണ്‌. തുടര്‍ന്നു വിപിനെ വിളിച്ചുവരുത്തി നടത്തിയ ചോദ്യംചെയ്യലില്‍ ശോഭയുമായി മൂന്നു മാസത്തെ ബന്ധമുണ്ടെന്നും വിപിന്‍ സമ്മതിച്ചു.ശോഭയുടെ നിരവധി ആഭരണങ്ങള്‍ ബിബിന്‍ പണയപ്പെടുത്തിയിരുന്നു. ഈ ആഭരണങ്ങള്‍ ശോഭ തിരികെ ചോദിച്ചതാണ് ബിബിനെ പ്രകോപിപ്പിച്ചത്. പ്ലസ്‌ ടുവിന്‌ പഠിക്കുന്ന മകളുള്ള ശോഭയുടെ ഭര്‍ത്താവ്‌ 14 വര്‍ഷം മുന്‍പ്‌ മരിച്ചതാണ്‌. ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ പ്രായത്തില്‍ ഏറെ ഇളപ്പമുള്ള വിപിനുമായി ശോഭ സൗഹൃദത്തിലാവുന്നത്‌. ഇതിനിടയില്‍ വിപിന്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്‌തു. ഇതറിഞ്ഞ ശോഭ വിപിനെ നേരില്‍ കാണാമെന്നാവശ്യപ്പെട്ടു. തന്നെ കാണാനെത്തിയ ശോഭയെ 24ന്‌ രാവിലെ പേരാവൂരില്‍നിന്ന്‌ ബൈക്കില്‍ കയറ്റി വിപിന്റെ അമ്മമ്മയുടെ കൈതച്ചാലിലെ ആളില്ലാത്ത വീടിന്‌ സമീപത്തെ പറമ്ബിലെത്തിച്ചു. അവിടെ വെച്ച്‌ ശോഭ താന്‍ മടങ്ങിപ്പോകില്ല എന്ന്‌ പറഞ്ഞതോടെ ഇരുവരും വഴക്കായി.

 മരിക്കുമെന്നു പറഞ്ഞ ശോഭയ്‌ക്ക്‌ സമീപത്തെ മരക്കൊമ്ബില്‍ ഷാള്‍ കെട്ടിക്കൊടുത്ത്‌ ജീവനൊടുക്കാന്‍ വിപിന്‍ ആവശ്യപ്പെട്ടു. പിന്നീടു ഷാള്‍ വലിച്ചു മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ്‌ മൊഴി.മരണം ഉറപ്പ്‌ വരുത്തി കമ്മല്‍, മാല എന്നിവ അഴിച്ചെടുത്തു, മാല പിന്നീട്‌ എടുക്കാന്‍വേണ്ടി അവിടെത്തന്നെ കുഴിച്ചിട്ടു.ശോഭയുടെ ബാഗും കുടയും പ്രതിയുടെ വീട്ടിലേക്ക്‌ പോകുന്ന വഴി ഇടുമ്ബ പുഴയില്‍ വലിച്ചെറിഞ്ഞു. കമ്മല്‍ കോളയാടുള്ള സ്വകാര്യബാങ്കില്‍ പണയം വെക്കുകയും, മൊബൈല്‍ വീട്ടില്‍ സൂക്ഷിക്കുകയും ചെയ്‌തു. വിപിനെ തെളിവെടുപ്പിനുകൊണ്ടുപോയി മാലയും ഫോണും പോലീസ്‌ കണ്ടെടുത്തു.ആദ്യം മുതൽ ഇതു കൊലപാതകമാണെന്നു മനസ്സിലാക്കിയായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.കാമുകിയെ കൊലപ്പെടുത്തിയതിന്റെ പത്താം നാൾ മറ്റൊരു യുവതിയെ വിവാഹം ചെയ്ത യുവാവ് വിവാഹപ്പിറ്റേന്ന് അറസ്റ്റിലായിരിക്കുകയാണ് . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends