പറമ്പിൽ നിന്നും കണ്ടെടുത്ത സ്റ്റീൽ പാത്രങ്ങൾ കൂടോത്രമാണെന്നാ ആദ്യം കരുതിയെ... പക്ഷെ പുഴയിൽ എറിഞ്ഞതോടെ ഞെട്ടി... കണ്ണൂർ കരിയാടിൽ സംഭവിച്ചത്...

പറമ്പിൽ നിന്ന് കിട്ടിയ സ്റ്റീല്‍പാത്രങ്ങള്‍ സ്റ്റീല്‍ബോംബുകളാണെന്നറിയാതെ പുഴയിലെറിഞ്ഞപ്പോള്‍ വന്‍സ്‌ഫോടനം.
കരിയാട് പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്റെ പറമ്ബ് ശുചിയാക്കുന്നതിനിടയില്‍ ലഭിച്ച പാത്രങ്ങളാണ് കാഞ്ഞിക്കടവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം.കൂടോത്രമെന്നു കരുതി പരിശോധിക്കാന്‍ തയാറാകാത്തതിനാലാണ് വന്‍ദുരന്തം ഒഴിവായത്.
വീട്ടുകാര്‍ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതിനാല്‍ ഈ വീട് അടച്ചിട്ടിരിക്കുകയായിരുന്നു പറമ്ബ് വൃത്തിയാക്കുന്നതിനിടെയാണ് പാത്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.
കൂടോത്രം ചെയ്ത വസ്തുക്കളായിരിക്കുമെന്ന് കരുതി ഇവ പുഴയിലുപേക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു.
സ്റ്റീല്‍ ബോംബാണിതെന്നറിയാതെ സ്വന്തം കാറില്‍ ഇതെടുത്ത് വീട്ടുകാര്‍ കാഞ്ഞിരക്കടവ് പാലത്തിലേക്ക് കൊണ്ടുപോയി പുഴയിലെറിഞ്ഞു. അപ്പോഴാണ് സ്‌ഫോടനമുണ്ടായത്.
https://www.facebook.com/Malayalivartha
























