'അവൻ തിരിഞ്ഞത് രോഗിയായ സ്‌ത്രീത്വത്തിനെതിരെ മാത്രമല്ല, ഏത് നേരത്തും വിശ്വാസത്തോടെ മനുഷ്യൻ കയറുന്ന ഒരു വാഹനത്തിന്റെ സാരഥികളോട് ഒന്നടങ്കമുള്ള വിശ്വാസത്തിനെതിരെ കൂടെയാണ്...' കുറിപ്പുമായി ഡോ.ഷിംന അസീസ്

കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽവച്ച് പീഡിപ്പിച്ചു. കേസിൽ 108 ആംബുലൻസ് ഡ്രൈവർ അറസ്റ്റിലായിരിക്കുകയാണ്. കായംകുളം കീരിക്കോട് സ്വദേശി നൗഫൽ(29) ആണ് അറസ്റ്റിലായത്. ആറന്മുളയിൽ രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കോവിഡ് രോഗിയെ പീഡിപ്പിച്ച് 108 ആംബുലൻസ് ഡ്രൈവർ ആറൻമുളയിൽ അറസ്‌റ്റിലായി.
രാവും പകലും ഒഴിവില്ലാതെ തെക്കും വടക്കും ഓടുന്ന, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും അവഗണനയും സഹിച്ച് കഴിഞ്ഞ കുറേ മാസങ്ങളായി പലപ്പോഴും വേതനം പോലും കൃത്യസമയത്ത് ലഭിക്കാതെ ആത്മാർത്‌ഥതയോടെ ജോലി ചെയ്യുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ആവശ്യത്തിന് ചീത്ത പേരുണ്ടാവാൻ ഈ ജാതി ഒരെണ്ണം മതി.
ആംബുലൻസ് ഡ്രൈവർമാർക്ക് വേണ്ടി കൂടി പറയുകയാണ്, കോവിഡ് രോഗിക്ക് പോലും മനസ്സമാധാനവും പരിഗണനയും കൊടുക്കാത്തവനെതിരെ ഏറ്റവും മാതൃകാപരമായ ശിക്ഷയുണ്ടാവണം. അവൻ തിരിഞ്ഞത് രോഗിയായ സ്‌ത്രീത്വത്തിനെതിരെ മാത്രമല്ല, ഏത് നേരത്തും വിശ്വാസത്തോടെ മനുഷ്യൻ കയറുന്ന ഒരു വാഹനത്തിന്റെ സാരഥികളോട് ഒന്നടങ്കമുള്ള വിശ്വാസത്തിനെതിരെ കൂടെയാണ്.
വീഴ്‌ചകൾ സംഭവിച്ച് കഴിഞ്ഞിട്ട് സൗകര്യം പോലെ എന്നെങ്കിലും എപ്പോഴെങ്കിലും അന്വേഷിക്കപ്പെട്ടാൽ പോര, അവയുണ്ടാവാതെ നോക്കണം, കാക്കണം, ആവർത്തിക്കാതിരിക്കണം. ഇത്തരം ക്രിമിനലുകൾ കൃത്യമായ നേരത്തിന് കണിശമായി ശിക്ഷിക്കപ്പെടുകയും വേണം.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒറ്റപ്പെടുത്താനാവുന്നവരല്ല ജീവൻ തുലാസ്സിൽ വെച്ച് നിലവിളിച്ചോടുന്ന ആ വെളുത്ത വാഹനത്തിലെ ഡ്രൈവർമാർ.
അവരോടൊപ്പം തന്നെയാണ്, ഏറെ ആദരവോടെ, സ്‌നേഹത്തോടെ...
https://www.facebook.com/Malayalivartha
























