കൊട്ടിയത്തെ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസിയായ ഭര്‍ത്താവിന് ഭക്ഷണം കൊടുത്ത ശേഷം ഭാര്യ മുങ്ങിയത് കാമുകനൊപ്പം! പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കമിതാക്കൾ നാടുചുറ്റാനിറങ്ങിയപ്പോൾ സ്റ്റേഷനിലെത്തിയത് രണ്ട് പരാതികള്‍! കൊല്ലത്ത് സംഭവിച്ചത്...

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിമണ്‍ സ്വദേശി ഷരീഫ് (38), മുട്ടക്കാവ് സ്വദേശിനി മുബീന (33) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരെയും കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിയെത്തി കൊട്ടിയത്തെ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന് കഴിഞ്ഞ മാസം 19ന് ഭക്ഷണം കൊണ്ടെത്തിച്ച ശേഷമാണ് മുബീനയെ കാണാതായത്.
യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷരീഫിന്റെ ഭാര്യ പൊലീസിനെ സമീപിച്ചത്. യുവതിക്കും യുവാവിനും പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ വീതമുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇരുവരും ഒരുമിച്ചാണ് പോയതെന്ന് പൊലീസിന് ബോധ്യപ്പെട്ടിരുന്നു.
ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണനല്ലൂര്‍ എസ്.എച്ച്.ഒ യു.പി.വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും പിടികൂടിയത്.
https://www.facebook.com/Malayalivartha
























