കോവിഡിന് ഹോമിയോ മരുന്നുകള്‍ ഫലപ്രദമാണെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ അലോപ്പതി ഡോക്ടര്‍മാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും
കോവിഡിന് ഹോമിയോ മരുന്നുകള്‍ ഫലപ്രദമാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രസ്താവനക്കെതിരെ അലോപ്പതി ഡോക്ടര്‍മാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മന്ത്രിയുടെ പ്രതിഷേധവുമായെത്തി. ഹോമിയോ മരുന്നായ ആര്‍സനിക്കം ആല്‍ബം 30സിയാണ് പ്രതിരോധ മരുന്നായി വിതരണം ചെയ്യുന്നത്. പലതവണ ആവര്‍ത്തിച്ച് നേര്‍പ്പിച്ചുണ്ടാക്കുന്ന ആര്‍സനിക്കം ആല്‍ബം 30സിയില്‍ ഔഷധത്തിെന്റ ഒരു തന്മാത്രപോലും അവശേഷിക്കില്ലെന്ന് പ്രമുഖ അലോപ്പതി ഡോക്ടര്‍മാരായ വി.രാമന്‍കുട്ടിയും കെ.പി. അരവിന്ദനും എതിര്‍വാദമുന്നയിച്ചു.
എന്നാല്‍, ഹോമിയോ മരുന്ന് കോവിഡിന് മരുന്നാണെന്ന് ഒരിക്കലും പഠനത്തില്‍ പറഞ്ഞിട്ടില്ലെന്ന് ഡോ. ബിജു പറഞ്ഞു. പ്രതിരോധശേഷി കൂട്ടുമെന്നാണ് പഠനത്തില്‍ പറഞ്ഞത്. പ്രതിരോധശേഷി തീരേ കുറഞ്ഞവര്‍ക്ക് ഹോമിയോ മരുന്ന് നല്കിയപ്പോള് പ്രതിരോധശേഷി കൂടിയതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha