ക്വാറന്റീനിലായ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പോലീസ് പിടിയില്‍
കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിദേശത്ത് നിന്നെത്തി ക്വാറന്റീനിലിരുന്ന ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പോലീസ് പിടിയിലായി. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്നിന്നു കാണാതായ മുബീന(33)യാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായത്. ഇവരെ കടത്തിക്കൊണ്ടുപോയ പള്ളിമണ്‍ സ്വദേശി ഷരീഫിനെ(38)യും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു കുട്ടികളുടെ മാതാവാണ് മുബീന.
കോവിഡ് കാലത്ത് സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിയെത്തിയ ഭര്‍ത്താവ് കൊട്ടിയത്തെ ലോഡ്ജിലാണ് നിരീക്ഷണത്തില്‍ കഴിഞ്ഞത്. കഴിഞ്ഞ മാസം 19ന് ക്വറന്റീന്‍ കേന്ദ്രത്തില്‍ എത്തി ഭര്‍ത്താവിന് ഭക്ഷണം നല്‍കിയതിനു പിന്നാലെയാണ് മുബീനയെ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷരീഫിന്റെ ഭാര്യയും പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് കണ്ണനല്ലൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇരുവരെയും കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനുമായി 2015ല്‍ ആവിഷ്കരിച്ച ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇരുവരുടെയും പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് കണ്ണനല്ലൂര്‍ എസ്.എച്ച്.ഒ. യു.പി.വിപിന്‍കുമാര്‍ പറഞ്ഞു. ഇരുവരെയും കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha