തിരുവനന്തപുരം വെള്ളറടയില്‍ ക്വാറന്റീനില്‍ ഇരുന്ന യുവതിയെ ആരോഗ്യപ്രവര്ത്തകന് പീഡിപ്പിച്ചെന്ന് പരാതി
തിരുവനന്തപുരത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യപ്രവര്ത്തകന് പീഡിപ്പിച്ചതായി പരാതി.
തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയപ്പോഴാണ് പീഡിപ്പിച്ചതെന്നാണ് പരാതി.
യുവതി കുളത്തൂപ്പുഴ സ്വദേശിയാണ്. യുവതിയുടെ പരാതിയില്‍ ആരോഗ്യപ്രവര്‍ത്തകനെതിരെ കേസെടുത്തു.
പാലോട് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.
https://www.facebook.com/Malayalivartha