കൈയില്‍ മെഴുക് ഉരുക്കി ഒഴിച്ചു, ടിഷ്യൂ പേപ്പര്‍ വായില്‍ കുത്തിക്കയറ്റി ; രണ്ടു വയസുകാരനെ അതിക്രൂരമായി ഉപദ്രവിച്ചു; കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് തൊട്ടടുത്തിരിക്കുന്ന സ്ത്രീ പൊട്ടിച്ചിരിക്കുന്നു ; ഞെട്ടൽ മാറാതെ ദൃശ്യങ്ങൾ കണ്ടവർ

രണ്ടു വയസുളള കുട്ടിയെ കുടുംബാംഗങ്ങള്‍ ക്രൂരമായി ഉപദ്രവിക്കുന്നു . വീഡിയോ കണ്ടവരുടെ കണ്ണ് നിറഞ്ഞു . സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തു പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. കുട്ടിയുടെ കൈയില്‍ കത്തുന്ന മെഴുകുത്തിരിയില്‍ നിന്നും ഉരുകി ഒലിച്ചിറങ്ങുന്ന മെഴുക് ഒഴിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ് . മൂന്ന് പ്രാവശ്യമാണ് ഈ ക്രൂരത തുടര്‍ന്നത്.
കുട്ടിയുടെ തലയിലും പുറത്തും വയറിലുമായി അമ്മൂമ്മ ഇടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട് . കുട്ടി കരയാതിരിക്കാന്‍ ടിഷ്യൂ പേപ്പര്‍ വായില്‍ കുത്തി തിരുകുന്നുണ്ട്. കുട്ടിയുടെ ദുരവസ്ഥ കണ്ട് തൊട്ടടുത്തിരിക്കുന്ന സ്ത്രീ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന്റെ വീഡിയോ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടു. പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുറത്ത് പോകണമെന്ന് കുട്ടി വാശിപിടിച്ചതിനെ തുടര്‍ന്നാണ് ഉപദ്രവിച്ചതെന്നാണ് വീട്ടുകാർ നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha