പെരുമ്പാവൂരില്‍ സ്വകാര്യ ബസ് വീടിന്റെ മതിലില്‍ ഇടിച്ചു കയറി.... 15 ഓളം യാത്രക്കാര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍ കുറുപ്പംപടി മുടക്കരായിയില്‍ സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് വീടിന്റെ മതിലില്‍ ഇടിച്ചുകയറി. കോതമംഗലം, പെരുമ്പാവൂര്‍, ആലുവ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 'ഉത്രം' ബസാണ് അപകടത്തില്‍പ്പെട്ടത്. 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പെരുമ്ബാവൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലും സൗകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
എതിര്‍വശത്ത് നിന്നും വന്ന കാറിനെ മറികടന്നുവന്ന ബൈക്ക് യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ബസ് വെട്ടിച്ചു മാറ്റുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ബസ് അടുത്ത മതിലില്‍ ഇടിച്ചാണ് നിന്നത്.
" f
https://www.facebook.com/Malayalivartha






















