വിദ്യാര്‍ഥിനിയ്ക്ക് വിവാഹിതനായ അധ്യാപകന്‍ മതി, വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ 17 കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു

വിവാഹിതനായ അധ്യാപകനുമായുള്ള ബന്ധം വീട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് 17 കാരിയായ വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. കോതമംഗലം പോത്താനിക്കാട് ഞായറാഴ്ചയാണ് സംഭവം.
പെണ്‍കുട്ടിക്ക് 35 കാരനായ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ സ്‌കൂള്‍ടീച്ചറുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ വീട്ടുകാര്‍ നിര്‍ബ്ബന്ധം പിടിച്ചതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. ദിവസവും ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. അധ്യാപകന്‍ വിവാഹിതനാണെന്ന വിവരം അറിഞ്ഞുകൊണ്ടു തന്നെയാണ് പെണ്‍കുട്ടി ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
എന്നാല്‍ ഒരാഴ്ച മുമ്പ് വിദ്യാര്‍ത്ഥിനിയുമായുള്ള അദ്ധ്യാപകന്റെ രഹസ്യ ഫോണ്‍ബന്ധം ഭാര്യ കണ്ടു പിടിച്ചതോടെ തുടര്‍ന്നാണ് പ്രശ്‌നമായി വീട്ടുകാരറിയുന്നത്. ഇതിനെ തുടര്‍ന്ന് ഇരു കുടുംബങ്ങളും തമ്മില്‍ സംസാരിക്കുകയും ഇരുവരേയും ഫോണില്‍ ബന്ധപ്പെടുന്നത് വിലക്കുകയും പെണ്‍കുട്ടിക്ക് വീട്ടുകാര്‍ ശക്തമായ താക്കീത് നല്‍കുകയും ചെയ്തു.
ഇതില്‍ നിരാശയായ പെണ്‍കുട്ടി പിന്നീട് സ്വന്തം വീട്ടില്‍വെച്ച് സ്വയം തീ കൊളുത്തുക ആയിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കുടുംബം പെണ്‍കുട്ടിയെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും പിന്നീട് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഞായറാഴ്ച നില വീണ്ടും വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha