ബിനീഷ് കോടിയേരിക്ക് സ്വര്‍ണ്ണക്കടത്തു കേസുമായുള്ള ബന്ധം ആദ്യം പറഞ്ഞത് ബിജെപി! കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് കൊണ്ട് മാത്രം ആണ് ബിനീഷ് നിയമത്തിന്റെ വലയില്‍ വീണത്! സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് തുറന്നടിച്ച് കെ സുരേന്ദ്രന്‍

ബിനീഷ് കോടിയേരിക്ക് സ്വര്‍ണ്ണക്കടത്തു കേസുമായുള്ള ബന്ധം ബിജെപി ആണ് ആദ്യം പറഞ്ഞത്. ഇക്കാര്യത്തില്‍ നിലപാട് തുറന്ന് പറയാന്‍ സിപിഎം തയാറാകണം.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് കൊണ്ട് മാത്രം ആണ് ബിനീഷ് നിയമത്തിന്റെ വലയില്‍ ആയത്.
രാഷ്ട്രീയ ധാര്‍മികത മുന്നോട്ട് വച്ച് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വെക്കണം. സ്ഥാനം ഒഴിഞ്ഞ് മാതൃക കാണിക്കുകയാണ് കോടിയേരി ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനത്തോട് പൂര്‍ണ്ണ വിയോജിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫ് യുഡിഎഫിനും പരാജയ ഭീതി ആണ്. ജനങ്ങള്‍ക്കിടയില്‍ ഇരു മുന്നണികള്‍ക്കും പ്രതിച്ഛായ നഷ്ടപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരു കാരണവശാലും മാറ്റി വയ്ക്കരുത്. സര്‍വ്വകക്ഷി യോഗത്തില്‍ ബിജെപി ശക്തമായ നിലപാട് ഉന്നയിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















