ആശുപത്രിയില്‍ നിന്ന് കാണാതായ നവജാത ശിശുവിനെ തിരിച്ച് കിട്ടിയത് നഴ്‌സിന്റെ വീട്ടില്‍ നിന്ന്

മൂന്നു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ ആശുപത്രിയിലെ നഴ്‌സ് തന്നെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിച്ചത് നഴ്‌സ് ആണെന്ന് കണ്ടെത്തി. പഞ്ചാബിലാണ് ഈ അസാധാരണ കുറ്റകൃത്യം അരങ്ങേറിയത്. ബാബ താന്‍സിംഗ് ചൗക്കിന് സമീപത്തെ നഴ്‌സിംഗ് ഹോമില്‍ നിന്ന് വ്യാഴാഴ്ചയാണ് നവജാതശിശുവിനെ മോഷ്ടിച്ചത്. ആശുപത്രിയില്‍ ഉറങ്ങിക്കിടന്ന അമ്മയ്ക്ക് അരികില്‍ നിന്ന് പുലര്‍ച്ചെ നാലുമണിയോടെ കുഞ്ഞിനെ നഴ്‌സ് എടുത്തുകൊണ്ട് പോവുകയായിരുന്നു.
കുഞ്ഞിനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ അമ്മ ഉടന്‍ സംഭവം ഭര്‍ത്താവ് ഗുര്‍ബേജ് സിംഗിനെ അറിയിച്ചു. നവജാത ശിശുവായ മകനെ കാണാനില്ലെന്ന് അറിയിച്ച് ഗുര്‍ബേജ് സിംഗ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മോഷ്ടിച്ചതാരാണെന്ന് ബോധ്യപ്പെട്ടത്. ആശുപത്രിയിലെ തന്നെ ഒരു നഴ്‌സ് കുഞ്ഞിനെ മോഷ്ടിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വെളിപ്പെട്ടു. തുടര്‍ന്ന് നഴ്‌സിന്റെ വീട്ടില്‍ പരിശോധന നടത്തി നവജാത ശിശുവിനെ വീണ്ടെടുത്തു.
ആശ മാസി എന്ന നഴ്‌സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ അനുബന്ധ വകുപ്പുകള്‍ പ്രകാരം എടുത്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























