കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ആർടി–പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ

കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ആർടി–പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും പിസിആര്‍ ടെസ്റ്റ് നടത്തണം. രോഗലക്ഷണമുള്ളവർക്ക് പിസിആർ ടെസ്റ്റ് നടത്തുന്നതിൽ ചില സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയതിനെത്തുടർന്നാണു നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു.
ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയതും പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ ഉള്ളതുമായ ആളുകളും, രോഗലക്ഷങ്ങളില്ലാത്തതും ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയതും തുടർന്ന് 2 മുതൽ 3 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്നതുമായ ആളുകളും പിസിആർ ടെസ്റ്റിന് വിധേയമാകണമെന്നു മാർഗനിർദേശത്തിൽ പറയുന്നു.
ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയ രോഗലക്ഷണങ്ങളുള്ള കേസുകൾ പരിശോധിക്കപ്പെടാതിരുന്നാൽ അവരുടെ സമ്പർക്കത്തിലൂടെ രോഗം പടരാൻ സാധ്യതയുണ്ട്. ഇത് തടയാൻ പിസിആർ പരിശോധന അത്യാവശ്യമാണ്. തെറ്റായ നെഗറ്റീവ് പരിശോധനാ ഫലങ്ങൾ മുൻകൂട്ടി മനസിലാക്കി ക്വാറന്റീൻ ചെയ്യുന്നതിനും ആശുപത്രിയിൽ പ്രവേശിക്കുന്നതും ഇത് സഹായിക്കും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും അടിയന്തരമായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം, പരീക്ഷ നടത്തിപ്പിനുള്ള മാർഗനിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുതുക്കി. സെപ്റ്റംബർ 13ന് നീറ്റ് പരീക്ഷ നടക്കാനിരിക്കെയാണ് പുതിയ എസ്ഒപി പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷ കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർഥികൾ, അധ്യാപകർ, മാതാപിതാക്കൾ ഉൾപ്പെടെ എല്ലാവരും ഇതു പാലിച്ചിരിക്കണം .
https://www.facebook.com/Malayalivartha






















