ക്ഷേത്രത്തിനുളളില്‍ വഴിപാട് കൈമാറുന്നതിനിടെ പീഡനശ്രമം: പൂജാരി അറസ്റ്റിൽ

ക്ഷേത്രത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മുടപുരത്തെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായ ശ്രീകുമാര്‍ നമ്ബൂതിരിയെയാണ് (38) ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ 8നായിരുന്നു സംഭവം. വീട്ടുകാര്‍ക്കൊപ്പം ക്ഷേത്രത്തില്‍ തൊഴാനെത്തിയ പെണ്‍കുട്ടിയ്ക്ക് നൂല്‍ജപിച്ച് നല്‍കാന്‍ വഴിപാട് നടത്തിയിരുന്നു. വഴിപാടും പ്രസാദവും കൈമാറാനെന്ന വ്യാജേന വഴിപാട് പുരയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഇയാള്‍ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടി ഒച്ചവച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ചിറയിന്‍കീഴ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് പൂജാരിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















