കാലു വേദന മാറ്റിത്തരാമെന്ന് പറഞ്ഞു വീട്ടിൽ കയറിപറ്റി... 16 കാരിയെ കണ്ണുവെച്ച് തക്കം പാർത്തിരുന്നത് 50 കാരന്‍; പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് ചെയ്തത് ഞെട്ടിക്കുന്നത്.. കണ്ണൂരില്‍ ഇബ്രാഹിം അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

കണ്ണൂര്‍ തളിപ്പറമ്പിൽ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കനെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്‌തു.
ബദരിയ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയില്‍ ഇബ്രാഹിം(50)നെയാണ് തളിപ്പറമ്ബ് സിഐ എന്‍.കെ.സത്യനാഥന്‍ അറസ്റ്റു ചെയ്‌തത്.
ബുധനാഴ്‌ച രാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യയുടെ കാലു വേദന മാറ്റിത്തരാമെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടിലെത്തിയത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവസമയത്ത് പെണ്‍കുട്ടിയും മാതൃ സഹോദരന്റെ ഭാര്യയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി 14 ദിവസത്തേയ്‌ക്ക് റിമാന്‍ഡ് ചെയ്‌തു.
https://www.facebook.com/Malayalivartha