കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും രോഗമുക്തരാകുന്നവരുടെ നിരക്ക് ഉയരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 29 ദിവസത്തിനുള്ളില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്

മികച്ച രീതിയിലുള്ള പരിശോധനാ സംവിധാനവും നേരത്തെ രോഗം തിരിച്ചറിയുന്നതുമാണ് രോഗമുക്തി നിരക്ക് ഉയരാന്‍ കാരണമായിട്ടുണ്ട് . ഫലപ്രദമായ ചികിത്സ, ഐസിയു ഡോക്ടര്‍മാരുടെ മെച്ചപ്പെട്ട ക്ലിനിക്കല്‍ സേവനം എന്നിവയും ഉയര്‍ന്ന രോഗമുക്തി നിരക്കിലേക്ക് നയിക്കാന്‍ സഹായിച്ചു.......
ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 45,62,415 കേസുകളില്‍ 9,43,480 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. ഇതുവരെ 35,42,664 പേര്‍ രോഗമുക്തരായി. 77.65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്...... രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ആശങ്കകള്‍ക്കിടയിലും രോഗമുക്തി നിരക്ക് വര്‍ധിക്കുന്നുവെന്ന വാര്‍ത്ത ആശ്വാസമേകുന്നുണ്ട്
https://www.facebook.com/Malayalivartha